മിര്‍സാപൂര്‍: പാത്രം കഴുകിയും ചായ വിതരണം ചെയ്തും വളര്‍ന്നവനാണ് ഞാന്‍. ചായയുമായുള്ള എന്റെ ബന്ധം അത്രയും ആഴത്തിലുള്ളതാണ്. ജീവിതം അനുഭവങ്ങളാണ്. ആ അനുഭവങ്ങള്‍ ആരും പറയാതെ മനസിലാക്കാന്‍ എനിക്കാവും, ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെ റാലിയില്‍ വികാരാധീനനായി പ്രധാനമന്ത്രി.
ഇത്തരം ജീവിതങ്ങള്‍ ഇന്‍ഡി മുന്നണിക്കാര്‍ക്ക് പ്രശ്നമല്ല. അവര്‍ കടുത്ത വര്‍ഗീയവാദികളും സ്വന്തം കുടുംബക്കാര്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്നവരുമാണ്. അവര്‍ക്കെന്തിനാണ് വോട്ട് ചെയ്ത് പാഴാക്കുന്നതെന്ന് ഓരോരുത്തരും ചിന്തിക്കണം. നോക്കൂ യാദവ സമുദായത്തില്‍ എത്രയോ പ്രതിഭകളുണ്ട്. പക്ഷേ അഖിലേഷിന്റെ കുടുംബത്തിലുള്ളവര്‍ക്ക് മാത്രമേ അവര്‍ സീറ്റ് നല്‍കൂ.
പിടികൂടുന്ന ഭീകരരെ മോചിപ്പിച്ചതാണ് ഉത്തര്‍പ്രദേശിലെ എസ്പി സര്‍ക്കാരുകളെ പാരമ്പര്യം. അതിനെ എതിര്‍ത്ത പോലീസ് ഉദ്യോഗസ്ഥരെ അവര്‍ പുറത്താക്കും. മാഫിയകള്‍ക്ക് സംസ്ഥാനത്തെ തീറെഴുതിക്കൊടുത്ത കാലമാണതെന്ന് മോദി ഓര്‍മ്മിപ്പിച്ചു. യോഗി സര്‍ക്കാര്‍ ഉത്തര്‍പ്രദേശിനെ ശുദ്ധീകരിക്കാനുള്ള യജ്ഞം ധീരതയോടെ നടപ്പാക്കി. എസ്പി ഭരിക്കുമ്പോള്‍ ജനം ദയയ്ക്ക് വേണ്ടി യാചിക്കേണ്ട അവസ്ഥയായിരുന്നെങ്കില്‍ ഇപ്പോള്‍ മാഫിയകള്‍ യോഗിയുടെ മുന്നില്‍ നിലവിളിക്കുകയാണ്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: