തൃശൂർ: സ്ത്രീധനത്തിന്റെ പേരിൽ വീണ്ടും യുവതിക്ക് നേരെ അതിക്രമം. സ്ത്രീധനം പോരെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇരിങ്ങാലക്കുടയിൽ യുവതിയെ മരമുട്ടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താനാണ് യുവാവ് ശ്രമിച്ചത്. സംഭവത്തിൽ പുത്തചിറ സ്വഭാവത്തിൽ ലിബിനെ അറസ്റ്റ് ചെയ്തു.
ഈ കഴിഞ്ഞ 22-നാണ് കേസിന് ആസ്പദമായ സംഭവം. ജോലിക്ക് പോകുന്ന കാര്യം പറഞ്ഞില്ലെന്ന കാരണത്താലാണ് യുവതിയെ തടഞ്ഞുനിർത്തി ആക്രമിച്ചത്. ജീവൻ രക്ഷിക്കാൻ യുവതി അടുത്ത വീട്ടിൽ ഓടിക്കയറി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ വയനാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
സത്രീധനമായി ഭാര്യക്ക് ലഭിച്ച 25 പവൻ സ്വർണവും ഒരു ലക്ഷം രൂപയും സ്വന്തം ആവശ്യങ്ങൾക്കായി ചിലവഴിക്കുകയും സ്ത്രീധനം പോരാ എന്ന് പറഞ്ഞ് ഇയാൾ യുവതിയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: