കോട്ടയം: മലയാള കഥാ അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം പബ്ലിക് ലൈബ്രറി 25ന് കഥാപ്രസംഗ ശതാബ്ദി ആഘോഷിക്കുന്നു. 25ന് ഉച്ചയ്ക്ക് 2.30ന് ലൈബ്രറി ഹാളില്‍ യുവജനോല്‍സവ മത്സരവിജയികളായവരുടെ കഥാപ്രസംഗമേള നടത്തും. തുടര്‍ന്ന് വിനോദ് ചമ്പക്കരയുടെ കുഞ്ചന്‍ നമ്പ്യാര്‍ കഥാപ്രസംഗം. പൊതുസമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിക്കും. ഇതിന്റെ ഭാഗമായി ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുതിര്‍ന്ന കാഥികരായ കോട്ടയം ബാബുരാജ്, ചിങ്ങവനം സിസ്റ്റേഴ്സ്, രമ എസ് കുമാര്‍, എം.എന്‍.കവിയൂര്‍, പഴയിടം മുരളി എന്നിവരെ ആദരിക്കും.
ആലപ്പുഴ സ്വദേശി സി.എ.സത്യദേവനാണ് ആദ്യ കഥാപ്രസംഗകന് എന്ന് കരുതപ്പെടുന്നു. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയാണ് അദ്ദേഹം കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് സ്വാമി ബ്രഹ്മവൃതന്‍, എം പി മന്മഥന്, കെ കെ വാദ്ധ്യാര്, ജോസഫ് കൈമാപറമ്പന്‍, വി സാംബശിവന് , കെടാമംഗലം സദാനന്ദന്, കടവൂര്‍ ബാലന്, ഡോ. കടവൂര്‍ ശിവദാസന്‍, ആയിഷാബീവി, കൊല്ലം ബാബു, മാവേലിക്കര എസ്.എസ്.ഉണ്ണിത്താന്, വി.ഹര്‍ഷകുമാര്‍, പറവൂര്‍ സുകുമാരന്‍ , വി.ഡി.രാജപ്പന് , ഡോ.വസന്തകുമാര്‍ സാംബശിവന് തുടങ്ങിയവര്‍ കഥാപ്രസംഗകലയെ ജനകീയമാക്കുകയും വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: