ന്യൂയോര്‍ക്ക്: ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതില്‍ അട്ടിമറി നടന്നിട്ടുണ്ടോ.? ഉണ്ടെങ്കില്‍ പിന്നില്‍ ഇസ്രയേലാണെന്നു വിശ്വസിക്കുന്നവരുണ്ട്. ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ കരങ്ങള്‍ പി്ന്നിലുണ്ടോ? ഇറാനൂം ഇസ്രയേലും വര്‍ഷങ്ങളായി ശത്രുതയിലുള്ള രാജ്യങ്ങള്‍. പുറമെ അമേരിക്കയും സൗദിയും ഇറാനെതിരാണ്. ഇവരെല്ലാം കൂടി നടത്തിയ ഗൂഢാലോചനയാണോ അപകടം? എന്ന സംശയമാണ് ഉയരുന്നത്.
ഒരു മാസം മുമ്പ് ഡമാസ്കസില്‍ വച്ച് ഒരു ഇറാനിയന്‍ ജനറലിനെ ഇസ്രയേല്‍ വധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇറാന് ഇസ്രയേലിനെതിരേ മിസൈല്‍ ആക്രമണവും നടത്തിയതാണ്.
ശത്രുക്കളെ വധിച്ചു കളയുന്നതില്‍ കുപ്രസിദ്ധരാണ് മൊസാദ്. ഇറാനിലെ ആണവശാസ്ത്രജ്ഞരെയടക്കം വധിച്ച ചരിത്രവും മൊസാദിനുണ്ട്. അതുകൊണ്ട് ഈ കൊലയ്ക്കു പിന്നിലും മോസാദിന്റെ കരങ്ങളുണ്ടാകാം എന്നു വിശ്വസിക്കാം.എന്നാല്‍ ഒരു രാജ്യത്തലവനെ വധിച്ച് നേരിട്ടുള്ള യുദ്ധത്തിലേക്കു വഴിയൊരുക്കാന്‍ ഇസ്രയേല്‍ ഇപ്പോള്‍ ശ്രമിക്കില്ല എന്നതാണ് എതിര്‍വാദം. ഇറാന് രാഷ്ട്രീയത്തില്‍ നിര്‍ണായ സ്വാധീനം ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ വധിച്ചിട്ടു പ്രത്യേകിച്ചു പ്രയോജനവുമില്ല.
ഇബ്രാഹിം റെയ്സിയുടെ മരണത്തെ സ്വാഗതം ചെയ്തുകൊണ്ട് അമേരിക്കന്‍ സെനറ്റര്‍ എത്തിയത് ശ്രദ്ധേയമായി. റയ്സിയെ സ്നേഹിച്ചിട്ടില്ലന്നും അയാളുടെ മരണം നഷ്ടമല്ലന്നും അപകടം ഉണ്ടായ ഉടന്‍ ഫ്്ളോറിഡ സെനറ്റര്‍ റിക് സ്കോട്ട് ട്വിറ്ററില്‍ കുറിച്ചു. റെയ്സി ഏകാധിപതിയാണെന്നും അമേരിക്കന്‍ സെനറ്റര്‍ എഴുതി.
ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഞായറാഴ്ച വൈകിട്ട് വനമേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു. കോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ 12 മണിക്കൂറിലധികം നീണ്ടു നിന്ന തെരച്ചിലിനുശേഷം ഇന്ന് രാവിലെ കണ്ടെത്തി. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ ഹെലികോപ്ടറിലുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടു.
പ്രസിഡന്റിന് ഒപ്പം സഞ്ചരിച്ച പ്രവിശ്യാ ഗവര്‍ണര്‍ അടക്കം അഞ്ച് ഉന്നതരും അപകടത്തില്‍ മരിച്ചു.അണക്കെട്ട് ഉദ്ഘാടനത്തിനായി അയല്‍രാജ്യമായ അസര്‍ബൈജാനിലേക്ക് നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സംഭവം. മൂന്ന് ഹെലികോപ്റ്ററുകളില്‍ പോയ ഉന്നത സംഘം തിരിച്ചുവരുന്നതിനിടെയാണ് ദാരുണാപകടമുണ്ടായത്.
യാത്രാസംഘത്തിന്റെ മൂന്നു ഹെലികോപ്റ്ററുകളില്‍ രണ്ടെണ്ണവും സുരക്ഷിതമായി ഇറാനില്‍ മടങ്ങിയെത്തിയെങ്കിലും പ്രസിഡന്റ് റെയ്സിയും വിദേശകാര്യ മന്ത്രിയും കയറിയ ഹെലികോപ്റ്റര്‍ മാത്രം മൂടല്‍ മഞ്ഞില്‍ കാണാതായി. പിന്നീട് ഹെലികോപ്റ്റര്‍ കണ്ടെത്താനായി രക്ഷാദൗത്യം ആരംഭിക്കുകയായിരുന്നു.
ദുഷ്കരമായ ദൗത്യത്തിനൊടുവിലാണ് ഹെലികോപ്റ്റര്‍ കണ്ടെത്താനായത്. ആദ്യഘട്ടത്തില്‍ ഹെലികോപ്റ്റര്‍ എവിടെയെന്ന് ഒരു സൂചനയും ലഭിച്ചിരുന്നില്ല. രക്ഷാദൗത്യത്തില്‍ ഇറാനെ സഹായിക്കാന്‍ റഷ്യയും തുര്‍ക്കിയുമെത്തി. ഇതോടെ രക്ഷാദൗത്യം കൂടുതല്‍ ഊര്‍ജിതമായി. മൂടല്‍മഞ്ഞിലും ചിത്രം എടുക്കാന്‍ കഴിയുന്ന ഡ്രോണുകളും പരിശീലനം കിട്ടിയ ദൗത്യ സംഘത്തെയും ഇരു രാജ്യങ്ങളും നല്കി. അങ്ങനെ കിട്ടിയ ഒരു ഡ്രോണില്‍ ആണ് തകര്‍ന്ന ഹെലികോപ്റ്ററിന്റെ ആദ്യ ദൃശ്യം പതിഞ്ഞത്. പിന്നാലെ അവിടേക്ക് കുതിച്ചെത്തിയ രക്ഷാ സംഘം കത്തിക്കരിഞ്ഞ കോപ്റ്ററും ശരീര അവശിഷ്ടങ്ങളുമാണ് ആദ്യം കണ്ടത്. ഇതിനുപിന്നാലെ ആരും ജീവനോടെ ഇല്ലെന്ന് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: