ന്യൂദല്‍ഹി: വര്‍ഷങ്ങളായി നീളുന്ന അവഗണനയും ആസൂത്രണമില്ലായ്മയും അഴിമതിയും തിരുവനന്തപുരത്തെ വീണ്ടും പ്രളയത്തിലാഴ്ത്തിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. ഇത് സംസ്ഥാനത്തിനും പ്രാദേശിക ഭരണകൂടത്തിനും നാണക്കേടാണ്. തിരുവനന്തപുരം നിവാസികളോട് കാട്ടുന്ന കടുത്ത ദ്രോഹം കൂടിയാണിത്.
മാറി മാറി തലസ്ഥാനം ഭരിച്ച ജനപ്രതിനിധികള്‍ ഈ ദുരന്തത്തിന് ജനങ്ങളോട് മറുപടി പറയാന്‍ ബാദ്ധ്യസ്ഥരാണ്. മാറ്റത്തിനുള്ള സമയമാണ് ഇതെന്ന് എല്ലാവരും മനസിലാക്കണം. തിരുവനന്തപുരത്തെ ജനങ്ങളുമായി കൂടിയാലോചിച്ച് പുറത്തിറക്കിയ എന്‍ഡിഎ പ്രകടന പത്രിക, തിരുവനന്തപുരത്തിന്റെ സുസ്ഥിരമായ വികസിത ഭാവിക്കായുള്ള ബഹുമുഖ, ബഹുവര്‍ഷ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: