ബംഗളുരു: ബംഗളുരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1132 വിമാനത്തിന്റെ എന്‍ജിനില്‍ തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗളുരു എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. ഇന്നലെ രാത്രി 11നാണ് സംഭവം.
പുണെ – ബംഗളുരു – കൊച്ചി എയര്‍ ഇന്ത്യയുടെ വിമാനംബംഗളുരുവിലേക്കുള്ള യാത്രക്കാരെ ഇറക്കി വീണ്ടും പറന്നുയരുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രി പൂണെയില്‍ നിന്ന് പുറപ്പെട്ട് പത്തരയോടെ ബംഗളുരുവില്‍ ഇറങ്ങിയ ശേഷം പറന്നുയരുമ്പോഴാണ് ചിറകിനടിയില്‍ തീപടര്‍ന്നത്. തുടര്‍ന്ന് അടിയന്തരിയമായി തിരിച്ചറിക്കി.
എമര്‍ജന്‍സി വാതിലിലൂടെ യാത്രക്കാരെ ഒഴിപ്പിക്കുന്നതിനിടയില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഗ്നിരക്ഷസേന തീ കെടുത്തി. 179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന് ബംഗളുരു വിമാനത്താവള അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: