അമൃത്സർ: അമൃത്സർ ജില്ലയുടെ അതിർത്തി പ്രദേശത്ത് നിന്നും ഡ്രോൺ കണ്ടെത്തി. അതിർത്തി സുരക്ഷാ സേനയാണ് പാക് ഡ്രോൺ കണ്ടെത്തിയത്. അമൃത്സർ ജില്ലയിലെ ബൽഹാർവാൾ ഗ്രാമത്തിന് സമീപമുള്ള അതിർത്തിയിൽ നിന്നാണ് ഡ്രോൺ കണ്ടെത്തിയത്.
കണ്ടെടുത്ത ക്വാഡ്കോപ്റ്റർ ചൈന നിർമ്മിത ഡിജെഐ മാവിക് 3 ക്ലാസിക്കാണെന്ന് അധികൃതർ അറിയിച്ചു. സൈനികരുടെ സൂക്ഷ്മ നിരീക്ഷണവും കരുതലുമാണ് ഡ്രോണിന്റെ അനധികൃത പ്രവേശനത്തിന് തടയിടാൻ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: