രാവിലെ തുറന്നപ്പോള്‍ മുതല്‍ കയറ്റമായിരുന്നെങ്കിലും വൈകാതെ ഇറങ്ങുകയും പിന്നെ കയറുകയും ചെയ്ത് ചാഞ്ചാടുകയായിരുന്നു വ്യാഴാഴ്ച വിപണി. എങ്കിലും അവസാന മണിക്കൂറില്‍ മുകളിലേക്ക് കുതിച്ച് സുരക്ഷിത സ്ഥാനത്തെത്തി. സെന്‍സെക്സ് 670 പോയിന്റ് കയറി 73,663 പോയിന്റിലും നിഫ്റ്റി 203 പോയിന്റ് കയറി 22,403ലും എത്തി. വിപണി ദുര്‍ബലമാകാന്‍ സമ്മതിക്കുന്നില്ലെന്ന സൂചനയാണ് അവസാനമണിക്കൂറില്‍ നല്‍കിയത്. ടെക്നിക്കല്‍ വിശകലനം നടത്തുന്നവര്‍ സുരക്ഷിതമായി കാണുന്ന നിലയാണ് നിഫ്റ്റിയും 73000 എന്ന പോയിന്റ് നിലയും നിഫ്റ്റിയുടെ 22200 എന്ന പോയിന്റ് നിലയും. ഇതിലും താഴ്ന്നാല്‍ ഓഹരി വിപണി കൂടുതല്‍ താഴേക്ക് പതിക്കും എന്നതാണ് ടെക്നിക്കല്‍ അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ഭീതിസൂചിക ഭയപ്പെടുത്തുന്നു, വിദേശസ്ഥാപനങ്ങള്‍ ഓഹരി വിറ്റൊഴിക്കുന്നതിലും ആശങ്ക;നിഫ്റ്റി അണ്ടര്‍ പെര്‍ഫോമര്‍?
എങ്കിലും ഭീതിയുടെ സൂചികയായ വിക്സ് വ്യാഴാഴ്ചയും രണ്ട് ശതമാനം വരെ താഴ്ന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതുവരെ ഇത് തുടരുമെന്ന് ഒരു വിദഗ്ധന്‍ പറയുന്നു. യൂറോപ്പ് ഓഹരി വിപണിയും യുഎസ് ഓഹരി വിപണിയും മൂന്ന് ശതമാനവും അഞ്ച് ശതമാനവും ഉയര്‍ന്നപ്പോള്‍ ഇന്ത്യയിലെ നിഫ്റ്റി വെറും 0.2 ശതമാനം മാത്രം ഉയര്‍ന്നതില്‍ ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്റ്റ്രാറ്റജിസ്റ്റ് വിജയകുമാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഇന്ത്യന്‍ വിപണി തണുത്ത പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്ന് വിജയകുമാര്‍ പറയുന്നു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കുന്നത് ആശങ്ക ഉളവാക്കുന്നുവെന്ന് എസ് എഎസ് ഓണ്‍ലൈന്‍ സിഇഒ ശ്രേയ് ജെയിന് പറയുന്നു.
സോഫ്റ്റ് വെയര്‍ ഓഹരികള്‍ കയറി; മഹീന്ദ്രയും എയര്‍ടെലും കയറി
സോഫ്റ്റ് വെയര്‍ ഓഹരികള്‍ കയറിയ ദിവസമായിരുന്നു. ഇതിന് കാരണം യുഎസിലെ പണപ്പെരുപ്പ ഫലം അനുകൂലമായതാണ്. ഡോളര്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയാണ് സോഫ്റ്റ് വെയര്‍ ഓഹരികള്‍ക്ക് തുണയായത്. കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമായാര് അത് ഐടി ബിസിനസിന് ഗുണം ചെയ്യുമെന്ന് കരുതുന്നു. എല്‍ ടിഐ മൈന്‍ഡ് ട്രീ 121 രൂപ കയറി 4771 രൂപയില്‍ അവസാനിച്ചു. ടെക് മഹീന്ദ്ര 33 രൂപ കയറി 1345 രൂപ വരെ എത്തി. മഹീന്ദ്ര ആന്റ് മഹീന്ദ്ര 2.6 ശതമാനം കയറി 1307 രൂപയിലും എത്തി. നാലാം സാമ്പത്തിക പാദഫലം അനുകൂലമായതിനാലും 5 ജിയില്‍ മാത്രമായിരിക്കും 2025ല്‍ നിക്ഷേപമിറക്കുക എന്ന നിലപാടിനാലും നിക്ഷേപകര്‍ ഭാരതി എയര്‍ടെലിനെ ഏറെ വിശ്വസിക്കുന്നു. അതിനാല്‍ ഭാരതി എയര്‍ടെല്‍ 2.6 ശതമാനം കയറി 1345 രൂപയില്‍ എത്തി. മഹീന്ദ്ര ആന്റ് മഹീന്ദ്ര 3 ശതമാനത്തോളം കുതിച്ച് 2371 രൂപയിലും ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട് 2.8 ശതമാനത്തില്‍ മുകളിലേക്ക് കുതിച്ച് 1099രൂപയിലും എത്തി.
താഴേക്ക് വീണ പ്രധാന ഓഹരികള്‍-മാരുതിയും ടാറ്റാ മോട്ടോഴ്സും
ടാറ്റാ മോട്ടോഴ്സിന്റെ ഫലം പ്രഖ്യാപിച്ച ശേഷം ഒട്ടേറെ പ്രതിസന്ധികള്‍ വിദഗ്ധര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അതില്‍ ഒന്ന് ജാഗ്വാര്‍ ലാന്റ് റോവര്‍ ബിസിനസിലെ പ്രതിസന്ധികളാണ്. ഇത് ടാറ്റാ മോട്ടോഴ്സിനെയും ദുര്‍ബലമാക്കുന്നു. അതിനാല്‍ 10 രൂപ കുറഞ്ഞ് ഓഹരി 936 രൂപയില്‍ അവസാനിച്ചു.
മാരുതി സുസുക്കി ഓഹരികള്‍ വ്യാഴാഴ്ച വീണു. നാലാം ത്രൈമാസ സാമ്പത്തിക ഫലം മികച്ചതായിരുന്നു. 3788 കോടിയായിരുന്നു അറ്റാദായം. എങ്കിലും വാഹനവില്പനയില് സമ്മര്‍ദ്ദമുണ്ട്. ടാറ്റാ മോട്ടോഴ്സും ഹ്യുണ്ടായും കടുത്ത മത്സരം കാഴ്ച വെയ്ക്കുന്നത് മാരുതിയ്ക്ക് തലവേദനയാണ്. ബിപിസില്‍, പവര്‍ ഗ്രിഡ് കോര്‍പ് എന്നീ ഓഹരികള്‍ നഷ്ടത്തിലായി. കഴിഞ്ഞ ദിവസം കയറിയ എസ് ബി ഐ വ്യാഴാഴ്ച താഴ്ന്നു.
എസ് യുവി വില്പനയില് കുതിപ്പ് ; മഹീന്ദ്ര ആന്റ് മഹീന്ദ്ര കയറി
നാലാം സാമ്പത്തിക പാദത്തില്‍ (2023 ഡിസംബര്‍ മുതല്‍ 2024 മാര്‍ച്ച് വരെ) 32 ശതമാനം നേട്ടമുണ്ടാക്കിയ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഓഹരി ഉയര്‍ന്നു. ഏകദേശം 3 ശതമാനത്തോളം കുതിച്ച് 2371 രൂപയില്‍ എത്തി. ട്രാക്ടര്‍ വില്പന താഴ്ന്നെങ്കിലും വാഹനവില്പനയിലെ വരുമാനത്തില്‍ 20 ശതമാനത്തിന്റെ വര്‍ധന മഹീന്ദ്ര നേടി. എസ് യുവിയുടെ മാത്രം വില്പന ഈ കാലയളവില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 27 ശതമാനം വളര്‍ന്നു. വരുമാനത്തിന്റെ കാര്യത്തില്‍ മഹീന്ദ്ര തന്നെയാണ് ഇന്ത്യയിലെ നമ്പര്‍ വണ്‍ എസ് യുവി നിര്‍മ്മാതാക്കള്‍. ഓഹരിയുടമകള്‍ക്ക് 21.10 രൂപ വരെ ലാഭവിഹിതം നല്കാന് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: