ന്യൂദല്‍ഹി: ദല്‍ഹി വനിത കമ്മീഷന്‍ മുന്‍ അധ്യക്ഷയും ആം ആദ്മി എംപിയുമായ സ്വാതി മാലിവാളിനെ തല്ലിയ ആം ആദ്മി നേതാവ് ബിഭവ് കുമാര്‍ കെജ്രിവാളിനൊപ്പം വിലസുന്നു. ഇതുവരെയും ദല്‍ഹി പൊലീസ് ബിഭവ് കുമാറിനെതിരെ കേസെടുക്കുകയോ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ല.
ബിഭവ് കുമാറാകട്ടെ കെജ്രിവാള്‍ പങ്കെടുക്കുന്ന പല പരിപാടികളിലെല്ലാം പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. പരസ്യമായി തന്നെയാണ് ബിഭവ് കുമാര്‍ വിലസുന്നത്. ഇതുവരെയും തന്നെ തല്ലിയതിന്റെ പേരില്‍ സ്വാതി മാലിവാള്‍ പൊലീസിനെ സമീപിച്ചില്ല എന്നതാണ് ബിഭവ് കുമാറിന് അനുകൂലമാവുന്നത്. ആം ആദ്മിയുടെ ഉള്ളില്‍ നിന്നു തന്നെയുള്ള സമ്മര്‍ദ്ദം മൂലമാണ് സ്വാതി മാലിവാള്‍ പൊലീസിനെ പരാതിയുമായി സമീപിക്കാതിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ബിഭവ് കുമാറിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. സ്വാതിമാലിവാളിനെ തല്ലിയ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പ്രശ്നത്തില്‍ സ്വയം മുന്‍കയ്യെടുത്ത് അന്വേഷിക്കുകയാണ് രേഖാ ശര്‍മ്മ.
കപില്‍ സിബലിന്റെ ഇരട്ടമുഖം
സുപ്രീംകോടതി അഭിഭാഷകന്‍ ഇതിനിടെ ഒരു വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി അരവിന്ദ് കെജ്രിവാളിനെ രക്ഷിക്കാന‍് ശ്രമിച്ചതാണ് കൗതുകകരമാവുന്നത്. ബിജെപിയ്‌ക്ക് അകത്താണ് ഇത്തരമൊരു പ്രശ്നം ഉണ്ടാകുന്നതെങ്കില്‍ ചാടിവീഴുന്ന കപില്‍ സിബലാണ് സ്വാതി മാലിവാളിനെ തല്ലിയ സംഭവം ആം ആദ്മിയുടെ ആഭ്യന്തരപ്രശ്നമാണെന്ന വിശദീകരണം നല്‍കിയത്. അരവിന്ദ് കെജ്രിവാളിനെ രക്ഷിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു ഈ വാര്‍ത്താസമ്മേളനം എന്ന് വ്യക്തം.
കെജ്രിവാള്‍ ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധിയാണെന്ന വാദത്തിനെ ശക്തിപ്പെടുത്തുന്നതാണ് കെജ്രിവാളിന് അനുകൂലമായി ഉയരുന്ന പിന്തുണ. അല്ലെങ്കില്‍ കെജ്രിവാളിന്റെ ജാമ്യത്തിന് വേണ്ടി അഭിഷേക് മനു സിംഘ് വി പല തവണയാണ് വിവിധ കോടതികളെ സമീപിച്ചത്. ഒടുവില്‍ തെരഞ്ഞെടുപ്പ് കഴിയുംമുമ്പ് അതില്‍ പ്രചാരണത്തില്‍ പങ്കെടുക്കണമെന്നും കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്താണെന്നും ഉള്ള ന്യായവാദങ്ങള്‍ നിരത്തി ജൂണ്‍ ഒന്ന് വരെ കെജ്രിവാളിന് ഇടക്കാലജാമ്യം നേടിയെടുക്കുകയായിരുന്നു. വിദേശരാജ്യങ്ങളിലെ ശക്തികള്‍ ഉള്‍പ്പെടെ കൈകോര്‍ത്ത് തങ്ങള്‍ക്കിഷ്ടമുള്ള അധികാരത്തില്‍ ഏറ്റുക എന്ന ദൗത്യം നിര്‍വ്വഹിക്കുന്ന സംഘമാണ് ഡീപ് സ്റ്റേറ്റ്.
എന്താണ് ഡീപ് സ്റ്റേറ്റ്?
അവരുടെ സ്വന്തം അജണ്ടയും ലക്ഷ്യങ്ങളും പിന്തുടരുന്നതിനായി ഒരു സംസ്ഥാനത്തിന്റെ, അല്ലെങ്കില്‍ രാജ്യത്തിന്റെ രാഷ്‌ട്രീയ നേതൃത്വത്തിന് പുറത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന രഹസ്യവും അനധികൃതവുമായ അധികാര ശൃംഖലകൾ ഉൾക്കൊള്ളുന്ന ഭരണസംവിധാനമാണ് ഡീപ് സ്റ്റേറ്റ്. ജനപ്രിയ ഉപയോഗത്തിൽ, ഈ പദത്തിന് അമിതമായ നിഷേധാത്മക അർത്ഥങ്ങളുണ്ട്. എന്നാല്‍ ഡീപ് സ്റ്റേറ്റ് ഒരു യാഥാര്‍ത്ഥ്യമാണ്. പല രാജ്യങ്ങളിലേയും ഭരണാധികാരികളെ അട്ടിമറിക്കാന്‍ വരെ ഡീപ് സ്റ്റേറ്റ് ശൃംഖല പണവും ആശയങ്ങളും ഇറക്കുന്നു. സമൂഹമാധ്യമക്കമ്പനികളെ വരെ ഡീപ് സ്റ്റേറ്റ് ഉപയോഗിക്കുന്നു.
ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ കോടീശ്വരന്‍ ഈ ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധിയാണ്. ലോകമെമ്പാടുമുള്ള ജേണലിസ്റ്റുകള്‍ക്ക് പല വിധ പേരുകളില്‍ ജോര്‍ജ്ജ് സോറോസിന്റെ കമ്പനി ധനസഹായം നല്‍കുന്നുണ്ട്. ഇന്ത്യയില്‍ പ്രധാനമന്ത്രി മോദിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരില്‍ ജോര്‍ജ്ജ് സോറോസുമുണ്ട്. ഇന്ത്യയില്‍ അദാനിയെ അട്ടിമറിക്കാന്‍ വേണ്ടി അമേരിക്കയിലെ കമ്പനി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടതും പിന്നീട് ഒസിസിആര്‍പി എന്ന ജേണലിസ്റ്റുകള്‍ ഉള്‍പ്പെട്ട സംഘം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ പിന്തുണച്ച് സംസാരിച്ചതും ജോര്‍ജ്ജ് സോറോസിന്റെ സ്വാധീനത്തിന്റെ ഭാഗമാണ്.
കെജ്രിവാളിനെ അറസ്റ്റ് ചെയ്തതോടെ രണ്ട് പ്രമുഖ അഭിഭാഷകരുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു. അതില്‍ അഭിഷേഖ് മനു സിംഘ് വി അരവിന്ദ് കെജ്രിവാളിനെ പുറത്തിറക്കാന്‍ പല രീതികളിലും ശ്രമിച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്നില്ലെന്ന് കണ്ട അദ്ദേഹം സുപ്രീംകോടതിയില്‍ പോയി. സുപ്രീംകോടതിയും അദ്ദേഹത്തിന്റെ അപേക്ഷ മടക്കിയപ്പോള്‍ കപില്‍ സിബല്‍ സുപ്രീംകോടതിയ്‌ക്കെതിരെ ശക്തമായ ഒരു പ്രസ്താവനയിറക്കുകയുണ്ടായി. ചരിത്രം നിങ്ങളെ അപഹസിക്കും എന്ന രീതിയിലായിരുന്നു കപില്‍ സിബല്‍ സുപ്രീംകോടതിയ്‌ക്ക് നേരെ നടത്തിയ പ്രസ്താവന. കപില്‍ സിബലിന്റെ സമനില തെറ്റിച്ച എന്ത് സാഹചര്യമാണ് ഇവിടെ എന്ന് പലരും അത്ഭുതപ്പെട്ടു. ഒരു പക്ഷെ കപില്‍ സിബലിന്റെ മേല്‍ അത്രയ്‌ക്ക് വലിയ അന്താരാഷ്‌ട്ര സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. മാത്രമല്ല, അവസാന ശ്രമമെന്ന നിലയില്‍ സുപ്രീംകോടതിയ്‌ക്കെതിരെ ഇലക്ഷന്‍ കമ്മീഷനില്‍ വരെ അഭിഷേക് മനു സിംഘ് വി പരാതിപ്പെട്ടുനോക്കി. ഫലം കിട്ടിയില്ല. പിന്നീടാണ് പല തവണ സുപ്രീംകോടതിയെ സമീപിച്ച് അഭിഷേക് മനു സിംഘ് വി അരവിന്ദ് കെജ്രിവാളിന് ജൂണ്‍ 1 വരെ ഇടക്കാല ജാമ്യം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: