ന്യൂദല്‍ഹി: പ്രദീപ് ഗുപ്ത എന്ന സെഫോളജിസ്റ്റിന്,(Psephologist) അഥവാ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന വിദഗ്ധന്‍ തെറ്റുപറ്റാറേയില്ല. ലോക് സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക് കടക്കുന്ന വേളയില്‍ ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായിയുടെ പരിപാടിയില്‍ പ്രദീപ് ഗുപ്ത പറയുന്നത് ബിജെപി 300 മുതല്‍ 350 വരെ സീറ്റുകള്‍ നേടുമെന്നാണ്. ഇത് കേട്ട രാജ് ദീപ് സര്‍ദേശായി അന്തം വിട്ടു.
രാജ് ദീപ് സര്‍ദേശായി: ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പില്‍ ആര്‍ക്കെങ്കിലും ഇടയില്‍ നിന്നും പൊടുന്നനെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കഴിയുമോ അതോ വോട്ടെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് ജനങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുമോ?
പ്രദീപ് ഗുപ്ത: ഒരു ദ്വിമുഖ പോരാട്ടമാണങ്കില് 30 മുതല്‍ 40 ശതമാനം വരെ വോട്ടര്‍മാര്‍ നേരത്തെ അവരുടെ വോട്ട് ആര്‍ക്ക് ചെയ്യണമെന്ന് തീരുമാനിക്കും. 20-30 ശതമാനം ആളുകള്‍ ഒരു തെരഞ്ഞെടുപ്പില്‍ നിന്നും അടുത്ത തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ മാറിച്ചിന്തിച്ചേക്കാം. ഇവരെ ഫ്ലോട്ടേഴ്സ് എന്നാണ് വിളിക്കുക. ഏതൊരു സ്ഥാനാര്‍ത്ഥിയും 10 മുതല്‍ 20 ശതമാനം വോട്ടുകള്‍ക്കാണ് ജയിക്കുക. ഫ്ലോട്ടേഴ്സ് എന്ന് വിളിക്കുന്ന മാറിച്ചിന്തിക്കുന്ന 20 മുതല്‍ 30 ശതമാനം വരെയുള്ള വോട്ടര്‍മാരും ഒരു മാസം മുന്‍പേ കാര്യങ്ങള്‍ തീരുമാനിക്കും.
രാജ് ദീപ് സര്‍ദേശായി:2019ല്‍ ബാലക്കോട്ട് ആക്രമണം കാരണം വോട്ടര്‍മാര്‍ ബിജെപിക്ക് അനുകൂലമായ തീരുമാനമെടുത്തു. എന്നാല്‍ 2024ല്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഒരു സംഭവം ഇല്ല. മഹാരാഷ്ട്രയില്‍ പോലും കടുത്ത പോരാട്ടം(ഹിന്ദിയില്‍ പറഞ്ഞാല്‍ ‘കാട്ടി കി ടക്കര്‍’) എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ബംഗാളിലും ഇതു തന്നെയാണ് നടക്കുന്നത്.
പ്രദീപ് ഗുപ്ത:മഹാരാഷ്ട്രയില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി. 2019ല്‍ നിന്നം 2024ല്‍ എത്തുമ്പോള്‍. വോട്ടര്‍മാര്‍ പോലും ആശയക്കുഴപ്പത്തിലാണ് മഹാരാഷ്ട്രയില്‍. അത് മറ്റ് സംസ്ഥാനങ്ങളില്‍ ഇല്ല. ബാലക്കോട്ട് ആക്രമണം പോലുള്ള ഒരു സംഭവമില്ലെങ്കിലും
ബിജെപി എന്‍ഡിഎ 330 ല്‍ അധികം സീറ്റുകള്‍ കിട്ടും. ചിലപ്പോള്‍ 350 സീറ്റുകള്‍ വരെ കിട്ടും.
ഭരണത്തിലിരിക്കുന്നവരുടെ പ്രകടനവും( പെര്‍ഫോമന്‍സും) അവര്‍ നിറവേറ്റിയ വാഗ്ദാനങ്ങളും ( ഡെലിവറിയും) മാത്രമാണ് ആളുകള്‍ ചിന്തിക്കുന്നത്. പിന്നെ നിങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും പോലുള്ള പ്രശ്നങ്ങള്‍…അത് കഴിഞ്ഞ 50 വര്‍ഷമായി എല്ലാ തെരഞ്ഞെടുപ്പുകളിലും ഇവിടെ ഉണ്ടായിരുന്നു. ഇനി വരാനിരിക്കുന്ന 50 വര്‍ഷങ്ങളിലും അത് ഉണ്ടാകും. എന്തായാലും കൃത്യമായി ജനങ്ങളെ അഭിസംബോധന ചെയ്യലാണ് പ്രധാനം. അത് ഇവിടെ നടന്നിട്ടുണ്ട്.
ഇതോടെ രാജ് ദീപ് സര്‍ദേശായി മറുപടിയില്ലാത്ത വിധം നിശ്ശബ്ദനായി. കൃത്യമായ വിജയിയെ പ്രഖ്യാപിക്കാന്‍ കഴിയാത്ത വിധം കടുത്ത പോരാട്ടമാണ് നടക്കുന്നത് എന്ന പ്രതീതി ഉണ്ടാക്കാനാണ് രാജ് ദീപ് സര്‍ദേശായി പോലുള്ള മോദിവിരുദ്ധ ജേണലിസ്റ്റുകളും ദ വൈര്‍, ദ ഹിന്ദു, ബിബിസി തുടങ്ങിയ മോദി വിരുദ്ധ മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇവിടുത്തെ വോട്ടര്‍മാര്‍ക്കിടയില്‍ ആരെ ജയിപ്പിക്കണമെന്നതില്‍ ആശയക്കുഴപ്പമില്ലെന്നാണ് പ്രദീപ് ഗുപ്തയെപ്പോലുള്ള പരിചയസമ്പന്നരായ തെരഞ്ഞെടുപ്പ് ഫലപ്രവാചകര് പറയുന്നത്. എക്സിറ്റ് പോളിലൂടെ ഇന്ത്യയുടെ വിവിധ ഭൂവിഭാഗങ്ങളുടേയും നഗര-ഗ്രാമീണ ജനവിഭാഗങ്ങളുടെയും യുവ-വനിതാ-വാര്‍ധക്യ വിഭാഗങ്ങളുടെയും വ്യത്യസ്ത അഭിപ്രായങ്ങളെ കോര്‍ത്തിണക്കി കൃത്യമായി തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നതില്‍ മിടുക്കനാണ് പ്രദീപ് ഗുപ്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: