2023 ൽ ഏകദേശം 220 മലയാളം സിനിമകൾ ആണ് റിലീസ് ചെയ്തത്. അതിൽ സൂപ്പർ ഹിറ്റ് എന്ന് പറയാവുന്നത് വെറും 4 എണ്ണം മാത്രമാണ്. 13 സിനിമകൾ മാത്രമാണ് ലാഭമോ നഷ്ട്ടമോ ഇല്ലാതെ break-even ആയത്.
അതായത് 220 സിനിമകൾ ഇറങ്ങിയപ്പോൾ 200 സിനിമകളും പൊട്ടി എന്ന് സാരം…!
മുൻവർഷങ്ങളിലെ കണക്കുകളും ഇതൊക്കെ തന്നെയാണ്. സിനിമ രംഗത്തുള്ള സുഹൃത്തുക്കൾ പറയുന്നത് പ്രകാരം സൂപ്പർ സ്റ്റാർ സിനിമകൾക്ക് മാത്രമാണ് 25 കോടിക്ക് രൂപയ്ക്ക് മുകളിൽ മുതൽ മുടക്ക് വരുന്നത്. ബാക്കി എല്ലാം ഏകദേശം 4 മുതൽ 6 കോടി രൂപയിൽ തീരും.
എങ്ങനെ നോക്കിയാലും ഒരു വർഷം 1000 – 1200 കോടി രൂപയ്ക്ക് മുകളിൽ സിനിമ നിർമാണത്തിന് കേരളത്തിൽ പണം ചെലവഴിക്കുന്നുണ്ട്. പക്ഷെ മുടക്കിയ പൈസ തിരികെ കിട്ടുന്ന നിർമാതാക്കളുടെ എണ്ണമോ, പത്തോ പതിനഞ്ചോ മാത്രവും…!
സൂപ്പർ ഹിറ്റ്, മെഗാ ഹിറ്റ്, 30 കോടി കളക്ഷൻ, 50 കോടി കളക്ഷൻ എന്നൊക്കെ പറഞ്ഞ് വിജയാഘോഷം നടത്തുന്ന പല സിനിമകളും അടപടലം പൊട്ടിയ സിനിമകൾ ആണ്.
ആകപ്പാടെ മൂന്ന് ആഴ്ച അല്ലെങ്കിൽ നാല് ആഴ്ച്ച മാത്രമാണ് ഒരു സിനിമ തിയറ്ററിൽ ഓടുക. ആ സമയം കൊണ്ട് 50 കോടിയും 100 കോടിയും ഒക്കെ കളക്ഷൻ നേടി എന്ന് പറയുന്ന പല സിനിമകളും തിയേറ്ററിൽ പോയി കണ്ടവർക്ക് അറിയാം, തിയേറ്ററിൽ എത്ര പേര് സിനിമ കാണാൻ ഉണ്ടായിരുന്നു എന്ന്…!
വിദേശത്തൊക്കെ ഒഴിഞ്ഞ തീയറ്ററുകളിൽ ഇരുന്ന് മലയാളത്തിലെ ‘മെഗാ ഹിറ്റ്’ സിനിമകൾ കണ്ട പല സുഹൃത്തുക്കളും ആ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുക ഉണ്ടായി. അതേസമയം വിദേശത്ത് നിന്ന് കോടികൾ കളക്ഷൻ വാരി എന്നാകും പ്രചരണം.
95% സിനിമകളും എട്ട് നിലയിൽ പൊട്ടിയിട്ടും എന്തുകൊണ്ടാണ് വീണ്ടും സിനിമകൾ നിർമിക്കാൻ നിർമാതാക്കൾ ക്യു നിൽക്കുന്നത്..? ഇറങ്ങുന്ന സിനിമകളിൽ നല്ലൊരു പങ്കും തട്ടിക്കൂട്ട് ആണെന്ന് അറിഞ്ഞിട്ടും അഞ്ചും ആറും കോടി രൂപ മുടക്കാൻ ഒരു പ്രൊഡ്യൂസർ തയാർ ആകുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണ്..?
സിനിമയോടുള്ള ആവേശം ആണോ..? അല്ല എന്ന് എല്ലാവർക്കും അറിയാം. അപ്പോൾ മലയാളം സിനിമ ഇൻഡസ്ടറി എന്നത് സമാന്തര സമ്പത് വ്യവസ്ഥയും, നികുതി വെട്ടിപ്പും, കള്ളപ്പണം വെളുപ്പിക്കലും, മത തീവ്രവാദത്തിന് വെള്ള പൂശലും, സാംസ്കാരിക അധിനിവേശം നടത്തുന്നതുമായ ഒരു മേഖല ആണെന്ന് പറയേണ്ടി വരും.
ഏറ്റവും ഗുരുതരമായ കാര്യം മലയാളം സിനിമയെ മത തീവ്രവാദികൾ വിഴുങ്ങുന്നു എന്ന ആരോപണം ആണ്.
ഒരു മെഗാ സ്റ്റാറിനെ നായകനാക്കി ഒരു സിനിമ നിർമിക്കാൻ ഒരു വനിത സംവിധായിക വരുന്നു. ഈ കഥ വേണ്ട ഞാൻ മറ്റൊരു കഥ തരാമെന്ന് പറഞ്ഞ് മെഗാ സ്റ്റാർ ഒരു മത തീവ്രവാദിയെ കൊണ്ട് ഒരു സമുദായ സ്പർദ ഉണ്ടാക്കുന്ന കഥ എഴുതിക്കുന്നു. മെഗാ സ്റ്റാർ തന്നെ അത് ബിനാമിയെ വെച്ച് നിർമ്മിക്കുന്നു…! ഇതേ മെഗാ സ്റ്റാർ പൊതുസമൂഹത്തിൽ ആകട്ടെ വലിയ മതേതരനും ആണ്…!
മെഗാ സ്റ്റാറിന്റെ പല സിനിമകളിലും പുറം ലോകം കാണുന്ന ഡയറക്ടർ, എഴുത്തുകാരൻ എന്നതൊക്കെ ഡമ്മികൾ മാത്രമാണ് എന്ന് കേൾക്കുന്നു. ഇപ്പോൾ വിവാദമായ സിനിമയുടെ സംവിധായികക്ക് സിനിമയുമായി കാര്യമായ ഒരു ബന്ധവും ഇല്ല എന്നും, ഷൂട്ടിങ്ങ് കാണാൻ മാത്രം നിൽക്കുക ആയിരുന്നു എന്നുമാണ് അണിയറ സംസാരം. ശരിക്കും സിനിമ സംവിധാനം ചെയ്തത് മറ്റു ചിലർ ആയിരുന്നത്രെ..
കൃത്യമായ അജണ്ടകൾ വെച്ചുള്ള സിനിമകൾ ആണ് മലയാളത്തിൽ ഈയിടെ ഇറങ്ങിയ പല മെഗാ സ്റ്റാർ സിനിമകളും. ന്യൂജൻ സൂപ്പർ സ്റ്റാർ ആകട്ടെ അജണ്ട സിനിമകളിൽ മാത്രമേ അഭിനയിക്കുകയുമുള്ളൂ..!
ഒരു സിനിമ യഥാർത്ഥത്തിൽ എത്ര കളക്ഷൻ നേടി എന്നതിന്റെ ഒരു കണക്കും സർക്കാരിന്റെ കയ്യിൽ ഇല്ല. നിർമാതാവ് പറയുന്നതാണ് കണക്ക്..!
മലയാളം സിനിമയിലെ സമാന്തര സമ്പത് വ്യവസ്ഥയ്ക്കും, സിനിമയെ ഉപയോഗിച്ചുള്ള മത തീവ്രവാദത്തിനും എതിരെ അന്വേഷണം നടക്കുക തന്നെ വേണം. സാംസ്ക്കാരിക അധിനിവേശം ആണ് സിനിമ ഉപയോഗിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
അന്വേഷണം കൃത്യമായി നടന്നാൽ ഇപ്പോൾ അഴിഞ്ഞു വീണ പല ‘മതേതര മുഖങ്ങളുടെയും’ കൂടുതൽ വികൃതമായ രൂപം പുറത്ത് വരും എന്ന് തീർച്ച..
മലയാള സിനിമയെ നിയന്ത്രിക്കുന്ന മതതീവ്രവാദ മാഫിയയുടെ പ്രവർത്തനങ്ങളും, നിയമ വിരുദ്ധമായ പണം ഇടപാടുകളും, ഇതിലൊക്കെ ഉൾപ്പെട്ട ആളുകളെയും കുറിച്ചുമൊക്കെ അതിന്റെ ഉള്ളിൽ നിന്ന് തന്നെ ഒരാൾ വെളിപ്പെടുത്തിയിട്ടും ആരും അറിഞ്ഞ മട്ട് കാണിക്കുന്നില്ല…!
ഹൈന്ദവ വിരുദ്ധത കാണിക്കാൻ ഒരു സ്ത്രീ സംവിധായികയെ മുൻ നിർത്തി ഉണ്ടാക്കിയ തട്ടിക്കൂട്ട് ചിത്രം യഥാർത്ഥത്തിൽ മെഗാ സ്റ്റാറിന്റെ താൽപ്പര്യം കൂടി കൊണ്ട് ചെയ്തതാണത്രേ.
മെഗാ സ്റ്റാറിനെ നായകനാക്കി സിനിമ ചെയ്യാൻ സ്വന്തം കഥയുമായി ചെന്ന സംവിധായകയോട് ആ കഥ പിന്നെ ചെയ്യാം, ഞാൻ മറ്റൊരു കഥ തരാം എന്ന് പറഞ്ഞ് കഥ എഴുതാൻ തീവ്ര ഇസ്ലാമിക ആശയം കൊണ്ട് നടക്കുന്നവനെ മെഗാ സ്റ്റാർ ഏർപ്പാട് ആക്കിയത്രേ…! എന്നിട്ട് അത് സ്വയം (ബിനാമി) നിർമിക്കുകയും ചെയ്തു…!
താൻ ഒരു മുസ്ലിം ആയത് കൊണ്ട് കൊച്ചിയിൽ താമസിക്കാൻ വീട് കിട്ടുന്നില്ല എന്ന് പറഞ്ഞ് ഇരവാദം ഇറക്കി സിനിമയുടെ പ്രൊമോഷൻ ചെയ്യാൻ നോക്കിയ മഹതി തന്നെ ആണ് സിനിമ ഡയറക്ടർ..!
മെഗാ സ്റ്റാർ മതഭ്രാന്തൻ ആണോ എന്നൊന്നും അറിയില്ല. പക്ഷേ തീവ്ര ഇസ്ലാമിക ആശയം കൊണ്ടു നടക്കുന്നവരെ കൊണ്ട് പുള്ളി സിനിമയുടെ കഥ എഴുതിക്കുകയും, അത്തരം സിനിമകൾ തന്റെ മേക്കപ്പ് മാന്റെ പേരിൽ നിർമിക്കുകയും ചെയ്യും..!
മെഗാ സ്റ്റാറിന്റെ സിനിമ സംവിധാനം ചെയ്ത സംവിധായികയുടെ ഭർത്താവിന്റെ തന്നെ വെളിപ്പെടുത്തൽ ആയത് കൊണ്ട് ‘ഹിക്കക്ക്’ നേരെ വ്യാജ പ്രചരണം എന്നും പറയാനും പറ്റില്ലല്ലോ നാഥാ…
ജിഥിന് ജേക്കബ്ബ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: