1975 ലെ ആദ്യ ആഴ്ചകളിലെ ഒരു സായാഹ്നം. ഭാവ് റാവു ദേവറസ്ജി (മുന്‍ ആര്‍എസ്എസ് സഹസര്‍കാര്യവഹ്, തൃതീയ സര്‍സംഘചാലക് ബാലാ സാഹേബ് ദേവറസ്ജിയുടെ ഇളയ സഹോദരന്, സംഘസ്ഥാപകന് ഡോക്ടര്‍ജിയുടെ അടുത്ത അനുയായി) എറണാകുളം ടിഡി റോഡിലുള്ള അന്നത്തെ സംസ്ഥാന കാര്യാലയത്തില്‍ വിശ്രമിക്കുന്നു, ഒരു ആയുര്‍വേദ ചികിത്സക്ക് ശേഷം.
എറണാകുളത്തെ ഏറ്റവും പ്രമുഖരായ എട്ടില്‍ താഴെ വിദ്യാര്‍ഥി സംഘപ്രവര്‍ത്തകര്‍ക്ക് കാര്യാലയത്തില്‍ ചെന്നു ഭാവ് റാവുജിയെ കാണാന്‍ നിര്‍ദേശം.
കട്ടിലും കസേരയും ഇല്ലാത്ത, കേരള സംസ്ഥാന പ്രചാരക് കെ. ഭാസ്ക്കര്‍ റാവുവിന്റെ ഓഫീസ്-കം-ബെഡ് റൂം. തറയില്‍ വിരിച്ച പായില്‍ ഞങ്ങള്‍ ഇരുന്നു.
Nothing official, purely informal chit chat. ആര്‍ക്കും എന്തും ചോദിക്കാം എന്നായിരുന്നു ഭാവ് റാവുജിയുടെ opening remarks. അടിയന്തരാവസ്ഥയിലേക്ക് നയിച്ച ബീഹാറിലെ വിദ്യാര്‍ഥി സമരം കൊടുംപിരി കൊണ്ടിരിക്കുന്ന ദിനങ്ങള്‍.
എബിവിപിയും സോഷ്യലിസ്റ്റ് വിദ്യാര്‍ഥി സംഘടനകളും നടത്തിയ സമരം ബിഹാറിനെ ഇളക്കിമറിക്കുന്നു. മുഖ്യമന്ത്രി അബ്ദുള്‍ ഖഫൂറിന്റെ കസേരയ്ക്കു ഇളക്കം തട്ടി തുടങ്ങിയിരുന്നു. ഭാഷാപ്രശ്നവും (ലജ്ജയും) ഇല്ലാത്ത ഞാന്‍ തന്നെ പതിവുപോലെ ആദ്യത്തെ ചോദ്യം എറിഞ്ഞു.
രാഷ്ട്രീയം പൂര്‍ണ്ണമായി ഉപേക്ഷിച്ച ജെപിയെ സമരമുഖത്തേക്കു കൊണ്ടുവന്ന, തിരശ്ശീലയ്ക്കു പിന്നില്‍ നിന്ന്, തനിക്കു തന്ന റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്ന അതുല്യ ജീനിയസ്സിനോടാണ് എന്റെ ചോദ്യം. ബീഹാര്‍ സമരത്തെ കുറിച്ചും അതില്‍ എബിവിപിയുടെ നേതൃത്വത്തെ കുറിച്ചുമായിരുന്നും ഞാന്‍ ചോദിച്ചത്.
ഉത്തരം വിശദമായിരുന്നു. കൂട്ടത്തില്‍ ഒരു passing comment: ”ബീഹാറില്‍ ഒരു പ്രമുഖ എബിവിപി നേതാവുണ്ട്, സുശീല്‍ കുമാര്‍ മോദി. ഉത്തമ സ്വയംസേവകന്. I wanted to make him a Pracharak. ഇപ്പോള്‍ അയാള്‍ ബീഹാറിലെ ഏറ്റവും ജനസ്സമ്മതിയുള്ള നേതാവായിരിക്കുന്നു, സുശീലിന്റെ പ്രസംഗം ഉണ്ടെന്ന് കേട്ടാല്‍ 10,000 മുതല്‍ 15,000 വരെ ജനങ്ങള്‍ തടിച്ചുകൂടുന്നു. Now, it is difficult to make him a Pracharak.” അന്ന് മുതല്‍ ഞാന്‍ ഈ മനുഷ്യനെ പഠിക്കുകയായിരുന്നു. എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി, ബിജെപി നേതാവ്, എംഎല്‍എ, പ്രതിപക്ഷ നേതാവ്, ധനമന്ത്രി, ഉപമുഖ്യമന്ത്രി, ഗവര്‍ണര്‍, ജിഎസ്ടി മന്ത്രിതല സമിതിയംഗം, ബിജെപി ദേശീയ വൈസ് പ്രസിഡന്റ്, എംപി എന്നിങ്ങനെ…
1974 ല്‍ ബിഹാറില്‍ ആരംഭിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തെ നയിച്ച നവനിര്‍മ്മാണ്‍ സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ആയിരുന്നു സുശീല്‍ മോദിജി. ചെയര്മാന് നിതീഷ് കുമാര്‍. ലാലു പ്രസാദ് യാദവ് ആയിരുന്നു സെക്രട്ടറി. മൂവരും അന്ന് വിദ്യാര്‍ഥികള്‍. ആ ഉത്തമ സ്വയംസേവകന്റെ ഓര്മക്ക് മുന്നില്‍ പ്രണാമങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: