കൊച്ചി: സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി പോലീസ് സേനയില്‍ ആവശ്യത്തിന് അംഗബലമില്ല. പതിനായിരത്തോളം പോലീസുകാര്‍ കൂടി ഇനി വേണം. കുറഞ്ഞത് 7000 പേരെങ്കിലും ഉണ്ടെങ്കിലേ പിടിച്ചുനില്ക്കാന് കഴിയൂ.
നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം 2022 ല്‍ മാത്രം 2,35,858 ക്രിമിനല്‍ കുറ്റങ്ങളാണ് സംസ്ഥാനത്ത് നടന്നത്.കേരള പോലീസിന്റെ നിലവിലെ അംഗബലം 3.3 കോടി ജനങ്ങള്‍ക്ക് 53,222 മാത്രമാണ്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ 2016 ലെ പഠന റിപ്പോര്‍ട്ട് പ്രകാരം കേരള പോലീസിന് നിര്‍ദേശിക്കുന്ന പോലീസ് അനുപാതം 500 പൗരന്മാര്ക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന് എന്നാണ്.
എന്നാല്‍ നിലവില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൈകാര്യം ചെയ്യേണ്ടി വരുന്നത് 656 പൗരന്മാരെയാണ്. 3.3 കോടി ജനങ്ങള്‍ക്ക് ഇനിയും 7,000 പോലീസുകാര്‍ കൂടി വേണ്ടതുണ്ട് എന്ന 2016 ലെ സര്‍ക്കാര്‍ നിര്‍ദേശിച്ച ചട്ടം തന്നെ പാലിക്കപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: