ന്യൂദല്‍ഹി: ഹിമാചല്‍പ്രദേശിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ സുഭാഷ് ചന്ദ് മംഗ്ലേത് ബിജെപിയില്‍ ചേര്‍ന്നു. ഇന്നലെ ദല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
2003ലെ നിയമസഭ തെരഞ്ഞെടുപ്പില്‍, ഇരുപത്തെട്ടാം വയസ്സില്‍ ചൗപാലില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ചാണ് അദ്ദേഹം സഭയില്‍ എത്തിയത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് 2007 ലും വിജയം ആവര്‍ത്തിച്ചു.
ഓള് ഇന്ത്യ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ് ബോര്‍ഡ് ചെയര്മാന് സ്ഥാനം വഹിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2047ല്‍ വികസിത ഭാരതമെന്ന ലക്ഷ്യത്തിന് ശക്തിപകരാനാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് സുഭാഷ് ചന്ദ് മംഗ്ലേത് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: