കൊച്ചി: മത തീവ്രവാദവും, നികുതിവെട്ടിപ്പും, സമാന്തര സമ്പത് വ്യവസ്ഥയും, ലഹരിയും, ഗുണ്ടായിസവും നിയന്ത്രിക്കുന്ന മലയാള സിനിമ ലോകത്തെ കുറിച്ച് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കുറെ നാളായി. പിന്നിലാരെന്നു വ്യക്തമാക്കാതെ എല്ലാവരേയും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു വാര്‍ത്തകള്‍ അധികവും. മട്ടാഞ്ചേരി മാഫിയ എന്നായിരുന്നു സംഘത്തിനു നല്‍കിയ വിളിപ്പേര്. അത്തരമൊരു സംഘം ഉണ്ട് എന്ന അടിവരയിടുന്നതരത്തിലായിരുന്നു കുറെ വര്‍ഷങ്ങളായി മലയാളസിനിമാരംഗത്തിന്റെ പോക്കും.
ജയമോഹനെ പോലുള്ള പ്രമുഖര്‍ മലയാളസിനിമ മയക്കുമരുന്നു ലോബിയുടെ കയ്യിലാണെന്നു പരസ്യമായി പറഞ്ഞു. നിര്‍മ്മാതാക്കളുടെ സംഘടനകളും ലൊക്കേഷനിലെ മയക്ക് മരുന്ന് ഉപയോഗം ചിത്രീകരണത്തിന് തടസ്സമുണ്ടാക്കുന്നതായി പത്രസമ്മേളനം വിളിച്ച് അറിയിച്ചു. എന്നാല്‍ പിന്നിലാര് എന്ന് ആരും പറഞ്ഞില്ല. പലരേയും പ്രതിക്കൂട്ടിലാക്കി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു.
നടന്‍ മമ്മൂട്ടിയും മട്ടാഞ്ചേരി മാഫിയയുടെ ആളാണെന്ന് സിനിമാരംഗത്തുള്ള ആള്‍ തന്നെ തുറന്നു പറഞ്ഞിരിക്കുന്നു. മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് ആണ് വെളിപ്പെടുത്തലുമായി രംഗത്തു വന്നത്. ഹിന്ദുക്കളെ ആക്ഷേപിക്കുന്ന സിനിമയായിരുന്നു പുഴു. അത്തരമൊരു സിനിമയില്‍ മമ്മൂട്ടി അഭിനയിച്ചതുതന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു. അഭിനയിക്കുക മാത്രമല്ല അത്തരമൊരു സിനിമ നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുകയും ബിനാമി പേരില്‍ സിനിമ നിര്‍മ്മിക്കുകയും ചെയ്തത് മമ്മൂട്ടായാണെന്നാണ് സംവിധായകയുടെ ഭര്‍ത്താവ് പറയുന്നത്.
റത്തീനയുടെ ആദ്യ സംവിധാന സംരംഭമായി തയ്യാറാക്കാന്‍ ആഗ്രഹിച്ചിരുന്ന സിനിമയുടെ കഥ മറ്റൊന്നായിരുന്നു. എന്നാല്‍ നടന്‍ മമ്മൂട്ടിയുടെ നിര്‍ദ്ദേശം അനുസരിച്ച് ആയിരുന്നു ഹിന്ദുക്കളെ അധിക്ഷേപിക്കുന്ന ഒരു സിനിമ ഒരുക്കിയത്. കൊച്ചിയിലേക്ക് താമസം മാറണമെന്നും ആവശ്യപ്പെട്ടത് മമ്മൂട്ടിയാണ്. കടുത്ത ഇസ്ലാമിക വാദിയും ‘ഉണ്ട’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ അര്‍ഷാദ് അടക്കമുള്ളവര്‍ ചേര്‍ന്ന് എഴുതിയ ‘പുഴു’ എന്ന തിരക്കഥ റത്തീന സംവിധാനം ചെയ്യുകയും ആയിരുന്നു എന്നാണ് മുഹമ്മദ് ഷര്‍ഷാദ് വ്യക്തമാക്കുന്നത്.
നടി പാര്‍വതി തിരുവോത്ത് നായികയായ ഉയരെ എന്ന സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയിരുന്നു റത്തീന. ഇതിനുശേഷമാണ് പുഴു എന്ന സിനിമ റത്തീന സംവിധാനം ചെയ്യുന്നത്. ഉണ്ട എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആയിരുന്ന അര്‍ഷാദിനൊപ്പം ഷറഫു,സുഹാസ് എന്നീ വ്യക്തികളും കൂടി ചേര്‍ന്നാണ് മമ്മൂട്ടിയുടെ പ്രത്യേക താല്‍പര്യപ്രകാരം പുഴു എന്ന സിനിമയുടെ തിരക്കഥ നിര്‍വഹിച്ചത്.
ഹൈന്ദവ വിരുദ്ധത കാണിക്കാന്‍ ഒരു സ്ത്രീ സംവിധായികയെ മുന്‍ നിര്‍ത്തി ഉണ്ടാക്കിയ തട്ടിക്കൂട്ട് ചിത്രം യഥാര്‍ത്ഥത്തില്‍ മെഗാ സ്റ്റാറിന്റെ താല്‍പ്പര്യം കൂടി കൊണ്ട് ചെയ്തതാണെന്ന വെളിപ്പെടുത്തല്‍ സിനിമാരംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്.
താന്‍ ഒരു മുസ്ലിം ആയത് കൊണ്ട് കൊച്ചിയില്‍ താമസിക്കാന്‍ വീട് കിട്ടുന്നില്ല എന്ന് പറഞ്ഞ് ഇരവാദം ഇറക്കി സിനിമയുടെ പ്രൊമോഷന്‍ ചെയ്യാന്‍ നോക്കിയ ആളാണ് സംവിധായിക റത്തീന.
‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ ‘സെക്‌സി ദുര്‍ഗ’ ഭീഷ്മ , പുഴു., ജന ഗണ മന’….! എന്നീ സിനിമകള്‍ ഹിന്ദു സമാജത്തെ അവഹേളിക്കുന്നതോ പുച്ഛിക്കുന്നതോ അല്ലെങ്കില്‍ ബിജെപി ഭരണത്തെ വെല്ലുവിളിക്കുന്നതോ ആയിരുന്നു. വിമര്‍ശനങ്ങള്‍ സൂചനകള്‍ അയോ സിംബോളിക് ആയോ, ഒന്നുമല്ല ;മറിച്ച് വളരെ പ്രകടമായി, ഉച്ചത്തില്‍ വിളിച്ചു പറയുകയായിരുന്നു.
പക്ഷേ വ്യാവസായിക സിനിമ എന്ന നിലയില്‍ ഇതില്‍ പലതിന്റെയും പാക്കിങ്ങും സാങ്കേതിക പ്രവര്‍ത്തനവും ശ്ലാഘനീയമാണ. സിനിമ എന്ന നിലയില്‍ വലിയ ദോഷം പറയാന്‍ കഴിയാത്ത വിധമാണ് ഇതില്‍ പല ചിത്രത്തിന്റെയും സാക്ഷത്കാരം. കേരളത്തിലെ സെക്കുലര്‍ ഭൂരിപക്ഷത്തിന്റെ കയ്യടി വാങ്ങാനും കഴിഞ്ഞു, ‘ഫണ്ട് നല്‍കിയവരോട് ‘ കടപ്പാട് നിറവേറ്റി എന്ന് ബോധിപ്പിക്കുകയും ചെയ്തു.
‘പുഴു , ജനഗണമന’, ഇതു രണ്ടും നിര്‍മിച്ചത് സൂപ്പര്‍ സ്റ്റാര്‍സ് (നേരിട്ടോ അല്ലാതെയോ) ആണ്. ആശയപ്രചരണം ലക്ഷ്യമായിരുന്നോ എന്നറിയില്ല, പക്ഷേ കൃത്യമാണ്.. ‘വാരിയം കുന്നന്‍ എന്ന ‘സ്വപ്ന പദ്ധതി’ ചെയ്യാന്‍ കഴിയാത്തതിന്റെ ഫലമായിരിക്കാം ഈ ചിത്രംഗളുടെ പിറവി..
വാരിയന്‍കുന്നന്‍ എന്ന ‘വലിയ ബോംബ്’ നിര്‍മ്മിക്കുന്നതിനു മുമ്പുള്ള,സാമ്പിള്‍ ശ്രമങ്ങള്‍ ആയിരിക്കാം ഈ രണ്ട് ചിത്രങ്ങളും..ഈ ചിത്രങ്ങളുടെ സംവിധായകര്‍ക്കുള്ള സ്വാധീനം തീരെ ചെറുതാവുകയോ, ഇല്ലാത്തവുകയോ ചെയ്യുന്നതും ശ്രദ്ധേയമാണ്. താരങ്ങള്‍ കൂടി ആയ നിര്‍മിതാക്കളുടെ താത്പര്യവും, തീവ്രവാദി ബന്ധമുള്ള എഴുത്തുകാരുടെ’ആശയ പ്രചരണം എന്ന ലക്ഷ്യവും’വിജയം കണ്ടു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ നിലനിന്നിരുന്ന ചാതുര്‍വര്‍ണ്യത്തിന്റെ പ്രേതത്തെ പുനര്‍ ജനിപ്പിച്ചിരിക്കുകയാണ് ; എന്തിന് ? സവര്‍ണ്ണന്‍ അവര്‍ണ്ണന്‍ എന്ന് ഇടയ്‌ക്കിടയ്‌ക്ക് പറഞ്ഞു… പറഞ്ഞു ജാതി വിദ്വേഷം വളര്‍ത്തുക…! ഇതിലൂടെ ഹിന്ദുക്കളെ ഭിന്നിപ്പിച്ച് നിര്‍ത്തുക എന്ന ഗൂഡ മായ ശ്രമം നടത്തുകയാണ് ഇവിടെ ! ‘ഹിന്ദുക്കളെ പരസ്പരം പോരാടാന്‍ പ്രേരിപ്പിക്കുക, അവരെ പല തട്ടുകളില്‍ നിര്‍ത്തി പരസ്പരം യുദ്ധം ചെയ്യിക്കുക’ ഇതാണ് തന്ത്രം. ‘പുഴു’എന്ന സിനിമയിലെ രണ്ടാം നായകന്‍, എപ്പോഴെല്ലാം സ്‌ക്രീനില്‍ വരുന്നുവോ, ആ രംഗങ്ങളില്‍ എല്ലാം അദ്ദേഹം, ജാതി മാത്രമാണ് സംസാരിക്കുന്നത്.ജാതി ജാതി ജാതി മാത്രം..
.വിദ്വേഷ പ്രസംഗത്തിനും വിദ്വേഷ മുദ്രാവാക്യത്തിനും ഒക്കെ കേസെടുക്കണം എന്നുപറയുന്നുണ്ട്, ശരിയാണ്,. പക്ഷേ ഇത്തരം ജാതി സ്പര്ദ്ധ, വര്‍ണ്ണവിവേചനം പോലെയുള്ള ആശയ പ്രചരണം നടത്തുന്നതിന് എന്തെങ്കിലും നിയമനടപടികള്‍ ഉണ്ടോ….? ആരാണ് അതിന് നടപടിയെടുക്കുക…?എന്താകാം നടപടി….?
തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുമ്പോളാണ് മമ്മൂട്ടിയെപ്പോലൊരു മഹാ നടനെ ഇരുട്ടില്‍ നിര്‍ത്തുന്ന ആരോപണം വരുന്നത്. അതും സിനിമാ മേഖലയില്‍ നിന്നുതന്നെ. ഇക്കാര്യത്തില്‍ ഒരു വ്യക്തതവരുത്താന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്
സിനിമാ രംഗത്തുള്ളവര്‍ക്കും അന്വേഷ ഏജന്‍സികള്‍ക്കും മാധ്യമങ്ങള്‍ക്കും എല്ലാം ഇതില്‍ ഉത്തരവാദിത്വം ഉണ്ട്്. മമ്മൂട്ടിക്കെതിരായ ആരോപണം തെറ്റാണെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മാതൃകാ പരമായ ശിക്ഷ നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: