ന്യൂദല്‍ഹി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വിധിയെഴുത്ത് ഇന്ന്. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം ഇന്നലെ തന്നെ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. 96 മണ്ഡലങ്ങളിലായി 1717 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്.
17.7 കോടി വോട്ടര്‍മാരുണ്ട്. ഇതില്‍ 8.97 കോടി പുരുഷന്മാരും 8.73 കോടി സ്ത്രീകളുമാണ്. ആകെ 1.92 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 19 ലക്ഷം ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. രാവിലെ ഏഴു മണിക്ക് ആരംഭിച്ച് വൈകീട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും.
വോട്ടെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ആവശ്യമുള്ള പോളിങ്സ്റ്റേഷനുകളില്‍ കേന്ദ്രസേനയെ വിന്യസിക്കുകയും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പോളിങ് സ്റ്റേഷനുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാരെയും വിന്യസിച്ചിട്ടുണ്ട്. 4661 ഫ്ളൈയിങ് സ്ക്വാഡുകള്‍, 4438 സ്റ്റാറ്റിസ്റ്റിക്സ് സര്‍വൈലന്‍സ് സംഘങ്ങള്‍, 1710 വീഡിയോ നിരീക്ഷണ സംഘങ്ങള്‍, 934 വീഡിയോ വ്യൂവിങ് സംഘങ്ങള്‍ എന്നിവരെയും പൊതുനിരീക്ഷകര്‍ക്കുപുറമെ നിയോഗിച്ചിട്ടുണ്ട്.
1016 അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലും 121 അന്തര്‍ദേശീയ അതിര്‍ത്തി ചെക്ക് പോസ്റ്റുകളും കര്‍ശനമായ നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: