ചങ്ങനാശ്ശേരി: സാമൂഹ്യ പരിഷ്കര്‍ത്താവും ശ്രീമൂലം പ്രജാസഭാംഗവുമായിരുന്ന സാംബവ സമുദായാചാര്യന്‍ കാവാരിക്കുളം കണ്ടന് കുമാരന്റെ പേരില്‍ തിരുവനന്തപുരത്ത് സ്ക്വയര്‍ സ്ഥാപിക്കണമെന്ന് കേരള ഹിന്ദു സാംബവര്‍ സമാജം (കെഎച്ച്എസ്എസ്) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.കെ. രാജന് ചിത്രപ്പുഴ അധ്യക്ഷനായി.
വനിത- യുവജന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പെരുന്ന റെഡ് സ്ക്വയറില്‍ നിന്ന് സമ്മേളന വേദിയിലേക്ക് പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ സംസ്ഥാന രക്ഷാധികാരി സി.സി.കുട്ടപ്പന്, ജനറല്‍ സെക്രട്ടറി കുഞ്ഞുമോന് കെ. കന്യാടത്ത്, സംസ്ഥാന ഉപാധ്യക്ഷന്‍ രാജന് സൂര്യാലയം, കെ.രാജപ്പന്, പി.കെ. അയ്യപ്പന്‍കുട്ടി, പി.എസ്.സുബ്രന്, സി.ജി. വേലായുധന്, ടി.എ.ഗോപി. സുധാ രാജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: