വിഴിഞ്ഞം: ഒറ്റക്കല്‍ മാര്‍ബിളില്‍ കൊത്തിയ ആദിപരാശക്തി ദേവിയുടെ വിഗ്രഹം രാജസ്ഥാനില്‍ നിന്ന് വെങ്ങാനൂര്‍ പൗര്ണമിക്കാവിലെത്തിച്ചു. ഭക്തജനങ്ങള്‍ ഭക്തിയുടെ നിറവില്‍ ദേവീ വിഗ്രഹങ്ങള്‍ സ്വീകരിച്ചതോടെ പൗര്‍ണമിക്കാവ് ഒരിക്കല്‍ കൂടി ചരിത്രം സൃഷ്ടിച്ചു.
പൗര്‍ണമിക്കാവില്‍ നടന്ന മഹാകാളികാ യാഗത്തിലാണ് 23 അടി ഉയരമുള്ള ആദിപരാശക്തി ദേവിയുടെ വിഗ്രഹം നിര്‍മാണം ആരംഭിച്ചത്. ക്ഷേത്രത്തില്‍ ആദിപരാശക്തിയുടെ വിഗ്രഹ പ്രതിഷ്ഠ കഴിഞ്ഞാല്‍ വീണ്ടും മഹാകാളികാ യാഗം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അയോദ്ധ്യാധിപനായിരുന്ന ശ്രീരാമന്റെ ഇരുപത്തി ഒന്നാമത്തെ തലമുറയിലെ ശിഘ്രരാജാവ് അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉടവാള് വെച്ച് പൂജിച്ചതാണ് ഇന്നത്തെ പൗര്‍ണമിക്കാവ് എന്നാണ് ഐതിഹ്യം. പിന്നീടിത് ആയ് രാജാക്കന്മാരുടെ കുലദേവതയായി മാറി. ആദിപരാശക്തിയുടെ വിഗ്രഹ പ്രതിഷ്ഠയോടെ പൗര്‍ണമിക്കാവ് പഴയ പ്രതാപത്തിലേക്ക് പോകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു.
രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് വന്ന വിഗ്രഹങ്ങളെ സ്വീകരിക്കാന്‍ ക്ഷേത്രം മഠാധിപതി സിന്ഹാ ഗായത്രി, മുഖ്യകാര്യദര്‍ശി എം.എസ്. ഭുവനചന്ദ്രന്, ക്ഷേത്രം ട്രസ്റ്റികളായ പള്ളിയറ ശശി, കിളിമാനൂര്‍ അജിത്, ശങ്കര്‍ റാം, വെള്ളാര്‍ സന്തോഷ്, അനന്തപുരി മണികണ്ഠന്, വെങ്ങാനൂര്‍ സതീഷ്, വാര്‍ഡ് മെമ്പര്‍ മിനി, പൗര്‍ണമിക്കാവ് ജയകുമാര്‍ തുടങ്ങിയവര്‍ കാര്‍മികത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: