ഉണ്ണി മുകുന്ദന്റെ സൂപ്പര്‍ഹീറോ ചിത്രമായ ജയ് ഗണേഷ് ആഗോളതലത്തില്‍ എട്ടരക്കോടി കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ട്. അതുപോലെ ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയത് റെക്കോഡ് തുകയ്‌ക്കാണെന്നും പറയുന്നു.
ഫഹദിന്റെ ‘ആവേശം’ വിനീതിന്റെ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്നീ രണ്ട് വമ്പൻ മലയാള ചിത്രങ്ങളുടെ റിലിസിനൊപ്പമാണ് ജയ് ഗണേഷുമെത്തിയത്. ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം ഉണ്ണി മുകുന്ദന്റെ സിനിമ കൂടുതല്‍ ദിവസങ്ങള്‍ ഓടിയെങ്കിലും വേണ്ടത്ര കളക്ഷന്‍ നേടിയില്ല എന്ന വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളിലും ചില ഉണ്ണിമുകുന്ദന്‍ വിരുദ്ധ യുട്യൂബ് ചാനലിലും വാര്‍ത്താമാധ്യമങ്ങളിലും വന്ന നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുന്ന ഒന്നായിരുന്നു കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍.
മാളികപ്പുറത്തിന് ശേഷം മികച്ച പ്രകടനം കാഴ്ചവെച്ച ഉണ്ണിമുകുന്ദന്റെ ഈ സിനിമ ബോക്സോഫീസില്‍ എട്ടരക്കോടി നേടിയെന്നും ബോക്സോഫീസില്‍ മികച്ച യാത്രയാണ് നടത്തുന്നതെന്നും ടൈംസ് എന്‍റര്‍ ടെയിന്‍റ്മെന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോരളത്തില്‍ നിന്നു മാത്രം 5.2 കോടി നേടിയെന്നും ഇടൈംസ് പറയുന്നു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും 1.1 കോടി രൂപയും നേടി. ഇന്ത്യയിലാകെ 6.3 കോടി രൂപ വരുമാനം നേടിയപ്പോള്‍ 1.2 കോടി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഒരു കോടി ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും കിട്ടി. അങ്ങിനെ ആകെ 8.5 കോടി രൂപയാണ് സിനിമ നേടിയത്.
തിയറ്ററുകളില്‍ നിന്നുള്ള വന്‍തുക മാത്രമല്ല, ഇപ്പോള്‍ സാറ്റലൈറ്റ്, ഒടിടി അവകാശം വിറ്റുപോയത് വന്‍തുകയ്‌ക്കാണെന്ന് പറയുന്നു. രണ്ടും ചേര്‍ന്ന് ആറ് കോടിയോളം ലഭിച്ചെന്നും ഇടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ അഞ്ച് കോടി മാത്രമാണ് ജയ് ഗണേഷിന്റെ നിര്‍മ്മാണച്ചെലവ് എന്നതിനാല്‍ വന്‍ ലാഭമാണ് നേടിയിരിക്കുന്നത്.
ആക്ഷനിലും നായകൻ ഉണ്ണി മുകുന്ദൻ ചിത്രത്തില്‍ മികവ് പ്രകടിപ്പിക്കുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ഉള്ളതെന്നും അഭിപ്രായങ്ങളുണ്ടാകുന്നു. മലയാളത്തിന്റെ രണ്ട് വമ്പൻ ചിത്രങ്ങളോട് ഏറ്റുമുട്ടിയാണ് ഉണ്ണി മുകുന്ദൻ വിജയിച്ചതെന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: