ന്യൂദല്‍ഹി: മോദിയുടെ പുതിയ ഇന്ത്യ ആരെയും ഭയക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍. പാകിസ്ഥാന്റെ കയ്യില്‍ അണുബോംബുണ്ടെന്നും അതിനാല്‍ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും ഉള്ള കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ പ്രസ്താവനയെ വിമര്‍ശിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.
“ഒരു തോക്കും കയ്യിലേന്തി പാകിസ്ഥാന്റെ അടുത്തു പോകുന്നതില്‍ അര്‍ത്ഥമില്ല. സംഘര്‍ഷം കൂടുകയാണ്. ഒരു ഭ്രാന്തനായ നേതാവ് പാകിസ്ഥാനില്‍ നേതാവായി വന്നാല്‍ എന്താണ് സംഭവിക്കുക? അവരുടെ കയ്യില്‍ അണുബോംബുണ്ട്. നമ്മുടെ കയ്യിലും അണുബോംബുണ്ട്. പാകിസ്ഥാനിലെ ഭ്രാന്തനായ നേതാവ് അത് ലാഹോര്‍ സ്റ്റേഷനില്‍ പൊട്ടിച്ചാല്‍ എട്ട് സെക്കന്റില്‍ അതിന്റെ അണുപ്രസരണം അമൃതസറില്‍ എത്തും. “- മണിശങ്കര്‍ അയ്യരുടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
Rahul Gandhi and his #CONgress have become apologists and defenders for Pakistan and Pakistan-based terrorism.
Recent statements by Mani Shankar Aiyer and Sam Pitroda clearly reveal the Congress' ideology to the public.
I want to make one thing abundantly clear: This is PM… pic.twitter.com/mLxKIrRcdO
— Rajeev Chandrasekhar 🇮🇳(Modiyude Kutumbam) (@Rajeev_GoI) May 10, 2024
“പാകിസ്ഥാനെയും പാകിസ്ഥാനിലെ ഭീകരവാദത്തെയും എന്നും ന്യായീകരിക്കുന്നവരാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും. ഈയിടെ മണി ശങ്കര്‍ അയ്യരും സാം പിട്രോഡയും നടത്തിയ പ്രസ്താവനകള്‍ ഇതിന് ഉദാഹരണമാണ്.അവര്‍ കോണ്‍ഗ്രസിന്റെ ആശയങ്ങളാണ് സമൂഹത്തിലേക്ക് വിടുന്നത്. പക്ഷെ ഒരു കാര്യം പറയാം. മോദിയുടെ പുതിയ ഇന്ത്യ ആരെയും ഭയക്കില്ല. “- രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
എന്നാണ് കോണ്‍ഗ്രസ് ഇത്തരം പ്രസ്താവനകളെ തള്ളിപ്പറയുക എന്നത് കാത്തിരിക്കുകയാണെന്നും കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പരിഹസിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
“പുല്‍വാമ ആക്രമണത്തെക്കുറിച്ച് 2019ല്‍ സാം പിത്രോഡയോട് ചോദിച്ചപ്പോള്‍ തീവ്രവാദം നടന്നുകൊണ്ടിരിക്കും. അതുകൊണ്ട് എന്ത് പ്രശ്നം എന്നായിരുന്നു മറുപടി പറഞ്ഞത്. പാകിസ്ഥാന്റെ തീവ്രവാദം നടക്കുന്നുവെങ്കില്‍ എന്താണ് പ്രശ്നം? ഇതാണ് സാം പിത്രോഡയുടെ നിലപാട്. ഇത് തന്നെയാണ് ഇപ്പോള്‍ മണിശങ്കര്‍ അയ്യരും പറഞ്ഞത്. പാകിസ്ഥാനോടും പാകിസ്ഥാന്റെ തീവ്രവാദത്തോടും കോണ്‍ഗ്രസ് എപ്പോഴും ചായ് വ് കാണിക്കുന്നു. കസബ് തീവ്രവാദിയല്ലെന്നും ഹേമന്ത് കര്‍ക്കറെയെ ഒരു പൊലീസ് ഇന്‍സ്പെക്ടറാണ് വധിച്ചത് എന്നും ഇതില്‍ കസബ് കുറ്റക്കാരനല്ലെന്നും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവായ വിജയ് വാദെത്തിവാര്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ഗുരുവായ ദിഗ് വിജയ് സിംഗ് പറഞ്ഞത് മുംബൈ തീവ്രവാദ ആക്രമണം തീവ്രവാദ ആക്രമണമല്ലെന്നും ആര്‍എസ്എസിന്റെ പണിയാണെന്നുമായിരുന്നു.”- രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
“കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിന് മുഴുവന്‍ പിന്തുണയും നല്‍കുകയാണ് നിയമം മൂലം നിരോധിച്ചിട്ടുള്ള പോപ്പുലര്‍ ഫ്രണ്ടും അതുപോലെ എസ് ഡിപിഐയും”. – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: