ന്യൂദൽഹി: ആർട്ടിക്, അൻ്റാർട്ടിക്ക, ഹിമാലയം എന്നിവയെക്കുറിച്ചുള്ള ഗവേഷണത്തിലെ ഇന്ത്യയുടെ കുതിപ്പ് ഉടൻ സ്കൂൾ പാഠപുസ്തകങ്ങളിൽ ഇടംപിടിച്ചേക്കാൻ സാധ്യത. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അതിന്റെ പാഠ്യപദ്ധതിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഉൾപ്പെടുത്താൻ എൻസിഇആർട്ടിയെ സമീപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
ഈ മേഖലകളിലെ ഗവേഷണത്തിന്റെ പ്രാധാന്യം സ്കൂൾ പാഠപുസ്തകങ്ങളിൽ കൊണ്ടുവരാൻ നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) ഒരു കമ്മിറ്റി രൂപീകരിച്ചതായി ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രവിചന്ദ്രൻ പറഞ്ഞു.
“ഞങ്ങൾ അവർക്ക് ഒരു കത്ത് എഴുതി … അൻ്റാർട്ടിക്ക പര്യവേഷണം, ആർട്ടിക്, ഹിമാലയം, കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള മറ്റ് ചില വശങ്ങൾ എന്നിവയുടെ പ്രാധാന്യം പുറത്തുകൊണ്ടുവരാൻ അവർ (എൻസിഇആർടി) അടുത്തിടെ ഒരു കമ്മിറ്റി രൂപീകരിച്ചു. അവർ അതിനായി പ്രവർത്തിക്കുന്നു,” – രവിചന്ദ്രൻ പറഞ്ഞു.
ദേശീയ വാർത്ത ഏജൻസിയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: