പാലക്കാട് : വടക്കഞ്ചേരിയില്‍ മുഹ്യുദ്ദീന്‍ ഹനഫി പള്ളിയില്‍ നേര്‍ച്ചപ്പെട്ടി കുത്തിതുറന്ന് മോഷണം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. നേര്‍ച്ച പെട്ടിക്ക് സമീപം ഇരുന്നശേഷം കുത്തിതുറന്ന് പണമെടുത്ത് കടന്നുകളയുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. വടക്കഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി.
എല്ലാ ആഴ്ചയിലും നേര്‍ച്ച പെട്ടി തുറക്കാറുണ്ട്. ഈ സാഹചര്യത്തില്‍ വലിയ തുക നഷ്ടപ്പെടാന്‍ സാധ്യതയില്ലെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: