ആലപ്പുഴ: കരളകം പാടത്തു അധികൃതരുടെ ഒത്താശയോടെ വൻ തോതിൽ പാടം നികത്തുന്നു. ലക്ഷങ്ങൾ അധികൃതർ കൈക്കൂലി പറ്റിക്കൊണ്ടാണ് ഈ അനധികൃത നികത്തൽ എന്ന് പരിസരവാസികളും ജനങ്ങളും ആരോപിക്കുന്നു. തിരഞ്ഞെടുപ്പിൽ ഭരണ പക്ഷ പാർട്ടിക്ക് വൻ തുക നൽകിയത് കാരണം അവർ ഇതിന് കൂട്ടുനിൽക്കുകയാണെന്നാണ് ആരോപണം.
ആലപ്പുഴ നഗരത്തിലെ പടിഞ്ഞാറേ തോട്ടാത്തോടിനു പടിഞ്ഞാറ് വശം റിസോർട്ടിന്റെ പിറകിലെ പാടം ആണ് റിസോർട്ടിന് വേണ്ടി നികത്തുന്നത്. അനധികൃത നികത്തൽ തടയാൻ ശക്തമായ നടപടി സ്വീകരിക്കും എന്ന് ജില്ലാ കളക്ടർ അടക്കം പറഞ്ഞിട്ടും മറ്റു റവന്യൂ അധികാരികൾ ഇതിന് കൂട്ടു നിൽക്കുകയാണ്.
പാടം നികത്തിയ മണ്ണ് എടുത്തു മാറ്റുവാനും അനധികൃത നികത്തൽ നടത്തിയവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും എന്നും ബി.ജെ.പി ആലപ്പുഴ ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: