തിരുവനന്തപുരം: പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ വില്പനയ്ക്ക് വച്ചിരിക്കുന്ന തേങ്ങ മോഷണം പോകുന്നതായി പരാതി. ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ ഉടയ്ക്കാന്‍ വഴിവാണിഭക്കാര്‍ വില്പനക്ക് എത്തിക്കുന്ന തേങ്ങകളാണ് മോഷ്ടാക്കള്‍ ഓട്ടോറിക്ഷയില്‍ കടത്തുന്നത്.
ഞായറാഴ്ച അമ്പത് കിലോയുടെ ഏഴ് ചാക്കുകളാണ് മോഷ്ടിച്ചത്. ഇതിനു മുമ്പ് പതലവണയായി അമ്പതിനായിരം രൂപയുടെ തേങ്ങയാണ് മോഷണം പോയതെന്ന് കച്ചവടക്കാര്‍ പറയുന്നത്. പല പ്രവാശ്യം ഫോര്‍ട്ട് പൊലീസില്‍ നല്‍കിയെങ്കിലും മോഷ്ടാക്കളെ പിടികൂടിയില്ലെന്നാണ് വഴിവാണിഭം നടത്തുന്നവരുടെ പരാതി.
പൊലീസ് ക്ഷേത്രത്തിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഓട്ടോയിലാണ് കള്ളന്മാര് തേങ്ങ കടത്തുന്നതെന്ന് വ്യക്തമായത്. എന്നാല്‍ ഓട്ടോറിക്ഷയുടെ നമ്പര്‍ വ്യക്തമല്ല. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശങ്ങളില്‍ ഒന്നാണ് ഇവിടം. അവിടെയാണ് കളളന്മാര് വിലസുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: