ന്യൂയോർക്ക് : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡയുടെ ഏറ്റവും പുതിയ പ്രസ്താവനയും അദ്ദേഹത്തിന്റെ പേരിലുള്ള വിവാദങ്ങളുടെ പട്ടികയിൽ പുതിയ ശ്രദ്ധ ആകർഷിക്കുന്നു. ദി സ്റ്റേറ്റ്സ്മാനുമായുള്ള അഭിമുഖത്തിലാണ് പിത്രോഡ തന്റെ വിവാദ പ്രസ്താവന പറഞ്ഞത്.
ഇന്ത്യയുടെ കിഴക്കൻ പ്രദേശത്തുള്ളവർ ചൈനക്കാരെ പോലെയാണ്, പടിഞ്ഞാറുള്ളവർ അറബികളെ പോലെയാണ്, ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെപ്പോലെയും വടക്കുള്ളവർ വെള്ളക്കാരെപ്പോലെയുമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഇന്ത്യയുടെ വൈവിധ്യം വിവരിക്കുന്ന പിത്രോഡയുടെ പ്രസ്താവന വംശീയാധിക്ഷേപം നിറഞ്ഞിരുന്നു. എന്നാൽ നിർഭാഗ്യകരവും അസ്വീകാര്യവും എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് പ്രസ്താവന ഇറക്കിയെങ്കിലും അത് വ്യാപകമായ രോഷത്തിന് കാരണമായിട്ടുണ്ട് എന്നതിൽ സംശയമില്ല.
പിത്രോഡയുടെ ചില വിവാദ പ്രസ്താവനകൾ പലപ്പോഴായി കോൺഗ്രസിന് തലവേദനയായിട്ടുണ്ട്. കഴിഞ്ഞ കുറേക്കാലമായി തുടർച്ചയായി വിവാദങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് പിത്രോഡ.
നേരത്തെ 2019-ൽ 1984 ലെ സിഖ് വിരുദ്ധ കലാപം ഉണ്ടായതിനെപ്പറ്റി പറഞ്ഞതും വിവാദത്തിന് തിരികൊളുത്തിയിരുന്നു. എന്നാൽ ഹിന്ദിഭാഷയിൽ പരിജ്ഞാനമില്ലാത്തതിനാൽ അബദ്ധം പറ്റി പോയി എന്ന് പറഞ്ഞാണ് പിത്രോഡ തലയൂരിയത്.
തുടർന്ന് 2019 ഏപ്രിലിലാണ് അനന്തരാവകാശ നികുതി കമൻ്റിന്റെ പേരിൽ പുകിലുണ്ടാക്കിയത് മധ്യവർഗക്കാർ സ്വാർത്ഥരാകരുത് ഉയർന്ന നികുതികൾക്ക് തയ്യാറാവുക എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാൽ വെട്ടിലായ കോൺഗ്രസ് ഇടത്തരക്കാർക്ക് അധിക നികുതി ബാധ്യതയുണ്ടാകില്ലെന്ന് മുൻ ധനമന്ത്രി പി. ചിദംബരം ഉറപ്പ് നൽകി. ന്യായ് പദ്ധതിയുടെ ഫണ്ട് ജനങ്ങൾ അടക്കുന്ന നികുതിയിൽ നിന്ന് കണ്ടെത്തില്ലെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.
യുഎസിന്റെ അനന്തരാവകാശ നികുതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം കഴിഞ്ഞ മാസം ചർച്ചാവിഷയമായിരുന്നു.
കൂടാതെ രാമക്ഷേത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഹിന്ദുക്കളുടെ വികാരത്തെ സാരമായി ബാധിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ, രാമക്ഷേത്രത്തിന് ദേശീയ ശ്രദ്ധ നൽകുന്നതിൽ നിരാശ പ്രകടിപ്പിച്ചുകൊണ്ട് പിത്രോഡ വിവാദം സൃഷ്ടിച്ചത്. പണപ്പെരുപ്പം പോലുള്ള കൂടുതൽ സമ്മർദ്ദകരമായ പ്രശ്നങ്ങൾ അവഗണിക്കപ്പെട്ടാണ് രാമക്ഷേത്ര പ്രതിഷ്ഠ എന്നാണ് അദ്ദേഹം പറഞ്ഞത്. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് രണ്ടാഴ്ച മുമ്പാണ് ഈ അഭിപ്രായം.
എന്നാൽ ഇവിടെയും ഇത് സാം പിത്രോഡയുടെ വ്യക്തിപരമായ വീക്ഷണങ്ങൾ മാത്രമാണെന്നും കോൺഗ്രസ് ഈ ആശയങ്ങൾ അംഗീകരിക്കുന്നില്ലെന്നും പിന്നീട് വ്യക്തമാക്കി.
അതേ സമയം സാം പിത്രോഡ തന്റെ അഭിപ്രായങ്ങളുടെ പേരിൽ പലതവണ ചൂടുവെള്ളത്തിൽ അകപ്പെട്ടിരുന്നു. ഓരോ തവണയും അദ്ദേഹത്തിന്റെ പ്രസ്താവനകൾ പാർട്ടിയുടേതല്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: