നോര്‍ത്ത് 24 പര്‍ഗാനാസ് (ബംഗാള്‍): പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതുയോഗം നടത്താന്‍ നിശ്ചയിച്ച മൈതാനം ഉഴുതുമറിച്ച് തൃണമൂല്‍ സര്‍ക്കാര്‍. 12ന് ജഗദ്ദലിലാണ് എന്‍ഡിഎ റാലി സംഘടിപ്പിച്ചിട്ടുള്ളത്. നിലം കുഴിച്ച് മാലിന്യം നിക്ഷേപിച്ചുവെന്ന് സ്ഥലം എംപിയും ബിജെപി നേതാവുമായ അര്‍ജുന്‍സിങ് പറഞ്ഞു.
അതേസമയം പ്രതിഷേധം ശക്തമായതോടെ മൈതാനം നിരപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന വിശദീകരണവുമായി സര്‍ക്കാര്‍ എത്തി. നിലം കുഴിച്ചിട്ടില്ല, നിരപ്പാക്കി, മാലിന്യം നീക്കി ഇത് പരിശീലന ഗ്രൗണ്ടാക്കി മാറ്റുകയാണ്, പ്രതിരോധ സേനയില്‍ പരിശീലനം നേടുന്ന യുവാക്കളുടെ അപേക്ഷ പരിഗണിച്ചാണ് നടപടിയെന്ന് എംഎല്‍എ സോമനാഥ് ശ്യാം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: