തിരുവനന്തപുരം: ജൂലൈ ഒന്നുമുതല്‍ രാജ്യത്ത് നിലവില്‍ വരുന്ന പുതിയ ക്രിമില്‍ നിയമങ്ങളില്‍ പൂര്‍ണ്ണമായും ഇരകളെ കേന്ദ്രീകരിച്ചുള്ള സമീപനമാണെന്ന് ”വാര്‍ത്താലാപ് ‘ മാധ്യമ ശില്‍പ്പശാല.
ഭാരതീയ ധര്മ്മചിന്തയക്ക് അനുസൃതമായി മാറ്റം വരുത്തിയാണ് . പുതിയ ക്രിമിനല്‍ നിയമങ്ങളായ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത , ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ തയ്യാറാക്കിയിരിക്കന്നത്. പുതിയ നിയമങ്ങള്‍ ഇരകളുടെ അവകാശങ്ങള്‍ നിര്‍വചിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇരകളെ ക്രിമിനല്‍ നടപടികളില്‍ കേവലം നിഷ്ക്രിയ നിരീക്ഷകരെന്നതിനേക്കാള് സജീവ പങ്കാളിയാക്കുന്നു. ഇരകളുടെ അവകാശത്തിന് മുന്‍ഗണന നല്‍കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുപ്പതിലധികം വ്യവസ്ഥകള്‍ പുതിയ സംഹിതയിലുണ്ട്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച ശില്പശാലയില് പങ്കെടുത്തവര്‍ വ്യക്തമാക്കി.
പി ഐ ബി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (റീജിയണല്‍) വി. പളനിച്ചാമി അധ്യക്ഷത വഹിച്ചു. പുതിയ ക്രിമിനല്‍ നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതില് മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയമങ്ങളുടെ പ്രയോജനവും ഉപയോഗവും സാധ്യതയും തിരിച്ചറിഞ്ഞ് ഇത് ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിവൈഎസ്പിമാരായ ദിനില്‍ ജെ കെ, ഡി കെ പൃഥ്വിരാജ് എന്നിവര്‍ ക്ലാസെടുത്തു. പുതിയ ക്രിമിനല്‍ നിയമങ്ങളുടെ കേന്ദ്രം ‘ശിക്ഷ’യല്ല, ‘നീതി’ ആണെന്നും ക്ലാസുകള്‍ നയിച്ചവര്‍ ചൂണ്ടിക്കാട്ടി. സമകാലിക വെല്ലുവിളികളെ സമഗ്രമായി അഭിസംബോധന ചെയ്ത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023, ഭാരതീയ ന്യായ സംഹിത 2023, ഭാരതീയ സാക്ഷ്യ അധിനിയം 2023 എന്നീ മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പാര്‍ലമെന്റ് പാസ്സാക്കിയത്.ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണിത്. അവര്‍ പറഞ്ഞു
ക്ലാസുകള്‍ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും ഇരുവരും മറുപടി നല്കി. പി ഐ ബി ഡെപ്യൂട്ടി ഡയറക്ടര്‍ നവീന്‍ ശ്രീജിത്ത് സ്വാഗതവും പി ഐ ബി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് നിഖിത എ എസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: