തൃശ്ശൂര്‍: കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂരില്‍ ശ്രീശങ്കരോത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇന്നാരംഭിച്ച് 12ന് സമാപിക്കും.
തെക്കേമഠത്തിലെ ശങ്കരാചാര്യ പ്രതിഷ്ഠയില്‍ ഈ ദിവസങ്ങളില്‍ ആരാധനയും, ശങ്കരസ്തോത്രാലാപനവും നടക്കും. ശ്രീശങ്കരോത്സവത്തിന്റെ ഭാഗമായി ഇന്ന് തൃശ്ശൂര്‍ ചിന്മയ നീരാഞ്ജലി ഹാളില്‍ ശ്രീശങ്കര സംഗീതോത്സവം നടക്കും. 11ന് തൃശ്ശൂര്‍ വിവേകോദയം ബോയ്സ് ഹൈസ്കൂള്‍ ഹാളില്‍ നടക്കുന്ന ‘ശ്രീശങ്കരാചാര്യര്‍ സാമൂഹ്യനവോത്ഥാനത്തിന്റെ രാജശില്പി’ എന്ന യുവസദസ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും.
ഇതോടനുബന്ധിച്ച് നടക്കുന്ന സംവാദസഭയില്‍ സ്വാമി മുക്താനന്ദയതി, ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് നടക്കുന്ന ‘ശ്രീശങ്കരാചാര്യവിചാരസദസില്’ ഡോ. കെ.എസ്. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. 12ന് നടക്കുന്ന കാലടി തീര്‍ത്ഥാടനത്തോടുകൂടി ആഘോഷപരിപാടികള്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: