വാഷിംഗ്ടണ്‍: ബഹിരാകാശ നിലയത്തിലേക്കുള്ള നാസയുടെ ആദ്യ ക്രൂ ടെസ്റ്റ് ഫ്ളൈറ്റ് സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് താത്കാലികമായി മാറ്റി വച്ചു. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് മൂന്നാം തവണയും ബഹിരാകാശത്തേക്ക് പോകാനൊരുങ്ങിയെങ്കിലും അവസാന നിമിഷം യാത്ര നീട്ടിവയ്ക്കുകയായിരുന്നു. സുനിത വില്യംസും ബുച്ച് വില്‍മോറുമായിരുന്നു യാ്ത്രികര്. വിക്ഷേപണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് യുണൈറ്റഡ് ലോഞ്ച് അലയന്‍സ് അറ്റ്ലസ് വി റോക്കറ്റിന്റെ രണ്ടാം ഘട്ടത്തിലെ ഓക്സിജന്‍ റിലീഫ് വാല്‍വ് തകരാറിലായതിനാലാണ് ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്ര മാറ്റി വയ്ക്കേണ്ടിവന്നത്.
യുഎല്‍എ ആദ്യമായി ബഹിരാകാശ സഞ്ചാരികളെ അവരുടെ റോക്കറ്റില്‍ ബഹിരാകാശത്തേക്ക് അയക്കുന്നതിനാല്‍ നേരിയ ഒരു പിഴവു പോലും പരിഹരിക്കേണ്ടതുണ്ട്. എന്നാല്‍ കാര്‍ഗോ, പേലോഡ് ലോഞ്ചുകളുടെ കാര്യത്തില്‍ വിജയ ശതമാനം 100 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: