ചെന്നൈ: സംഗീത സംവിധായകന് ഇളയരാജയെ തകര്‍ക്കാന്‍ വലിയ നീക്കം നടക്കുകയാണിന്ന്. ഇളയരാജയുടെ അഹങ്കാരത്തെക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നത് ദ്രാവിഡ പാര്‍ട്ടികളുടെ മാധ്യമങ്ങളാണ്. ഇപ്പോഴിതാ എ.ആര്. റഹ്മാന് ഇളയരാജയെ വിമര്‍ശിക്കുന്ന ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. മോദിയുമായി കൈകോര്‍ത്ത ഇളയരാജയെ സ്വഭാവഹത്യ നടത്താന്‍ നീക്കം.
ഇപ്പോഴിതാ എ.ആര്. റഹ്മാന് ഇളയരാജയെ വിമര്‍ശിക്കുന്ന ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്.
சில கற்றார் பேச்சும் இனிமையே #tamilsrilanka https://t.co/hGjXm33obk via @YouTube
— A.R.Rahman (@arrahman) May 5, 2024
നാലടിയാര്‍ എന്ന തമിഴ് കവിതയിലെ ചില വരികള്‍ പങ്കുവെച്ച് തമിഴ് നടന് കുമാരമുത്തു പറയുന്ന ഒരു വീഡിയോ ആണ് റഹ്മാന് പങ്കുവെച്ചിരിക്കുന്നത്. “ഒരുപാട് പഠിച്ചവര്‍ തങ്ങളെക്കുറിച്ച് അഹന്ത സൂക്ഷിക്കാന്‍ പാടില്ല. ഒരു കുട പോലും നിങ്ങളെ സൂര്യതാപത്തില്‍ നിന്നും സംരക്ഷിയ്ക്കും. കുറച്ചു മാത്രം പഠിച്ചവരാണ് ഏത് പ്രതിഭാശാലിയുടെ ചക്രത്തിലെ പല്ലുകളാകുന്നത്. അതായത് ഒരു ജീനിയസിന്റെ ജീവിതം സ്പന്ദിക്കുന്നത് ഈ പാവങ്ങള്‍ കൂടി ഉള്ളതുകൊണ്ടാണ്. ഇത് നാലടിയാര്‍ കവിതകളില്‍ ഉള്ള ഒരു ഭാഗമാണ്. നാലടിയാറിലെ 18 സാഹിത്യ സൃഷ്ടികളും ഇത്തരത്തില്‍ ഉള്ള തത്വങ്ങളെക്കുറിച്ചാണ് പറയുന്നത്.” കുമാരമുത്തുവിന്റെ ഈ വീഡിയോ പങ്കുവെയ്ക്കുക വഴി റഹ്മാന് ഇളയരാജയെയും അദ്ദേഹത്തിന്റെ അഹന്തയെയും വിമര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്തിനാണ് റഹ്മാന് ഇളയരാജയുടെ അഹങ്കാരത്തെ വിമര്‍ശിക്കുന്നത്? ഈയിടെ ഇളയരാജയെ അഹങ്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് കൂടുതലായി നടക്കുന്നത്. പ്രത്യേകിച്ചും ഇളയരാജയെ മോദി അംഗീകരിക്കാന്‍ ആരംഭിച്ചതോടെയാണിത് കൂടുതലായി കാണുന്നത്. പിന്നാക്ക സമുദായത്തില്‍ നിന്നും കഷ്ടപ്പെട്ട് സ്വന്തം പ്രതിഭ കൊണ്ട് ഉന്നത പദവികള്‍ നേടിയെടുത്ത സംഗീത കുലപതിയാണ് ഇളയരാജ. അദ്ദേഹം സമൂഹത്തില്‍ പലരില്‍ നിന്നും അനുഭവിച്ച കയ്പുകള്ക്ക് അറ്റമില്ല.
ഇതിന് മുന്‍പ് ഇളയരാജയ്ക്ക് എതിരെ ഇത്രയ്ക്ക് എതിര്‍പ്പ് ഇല്ലായിരുന്നു. അദ്ദേഹം മോദിയുമായി കൈകോര്‍ക്കാന്‍ തുടങ്ങിയതോടെയാണ് ദ്രാവിഡ പാര്‍ട്ടികളുടെ പിന്തുണയോടെ ഇളയരാജയ്ക്ക് മേല്‍ ഇത്രയ്ക്ക് ആക്രമണം നടക്കുന്നത്.
Instead of getting into others' lives, focus on your music. Do you remember when you last composed a very good piece?
— Yohi Sivakumaran (யோகி) (@YohiSivakumaran) May 5, 2024
“നല്ല മ്യൂസിക് ഉണ്ടാക്കാന്‍ ശ്രമിക്കൂ. അല്ലാതെ ഇത്തരം വില കുറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കൂ.അവസാനമായി താങ്കള്‍ ഒരു നല്ല പാട്ട് ചെയ്തത് എന്നാണെന്ന് ഓര്‍മ്മയുണ്ടോ?”- എന്നാണ് ഇളയരാജയുടെ ഒരു ആരാധകന് പ്രതികരിച്ചത്. റഹ്മാന് അടുത്ത കാലത്തൊന്നും സൂപ്പര്‍ ഹിറ്റുകള്‍ ഇല്ല എന്ന വാസ്തവത്തെയാണ് ഈ ഇളയരാജ ആരാധകന് വിമര്‍ശനവിധേയമാക്കിയത്. ത്. റഹ്മാന് അത്ര കുറ്റമറ്റ വ്യക്തിയാണോ? ഒരു കോടി മുതല്‍ രണ്ടു കോടി വരെ സംഗീത പരിപാടികള്‍ക്ക് വാങ്ങുന്ന റഹ്മാന് ഈയിടെ സര്‍ജന്‍സ് അസോസിയേഷന്റെ പരിപാടിയില്‍ പാടാമെന്നേറ്റ് വാങ്ങിയത് 29.5 ലക്ഷമാണ്. അദ്ദേഹം പരിപാടിയില്‍ പാടിയില്ലെന്ന് മാത്രമല്ല, വാങ്ങിയ പണം തിരിച്ചുകൊടുത്തില്ലെന്നും പറഞ്ഞ് സര്‍ജന്‍സ് അസോസിയേഷന് ഓഫ് ഇന്ത്യ റഹ്മാനെതിരെ കേസ് കൊടുത്തു. പകരം 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റഹ്മാന് കേസ് കൊടുക്കുകയായിരുന്നു. ഈ കേസ് കോടതിയിലാണ്. അതുപോല റഹ്മാന്റെ പേരില്‍ നടന്ന ഒരു സംഗീത പരിപാടിയില്‍ സീറ്റുകളേക്കാള്‍ കൂടുതല്‍ ടിക്കറ്റ് വിറ്റതിന്റെ പേരില്‍ ഉണ്ടായ കോലാഹലം ഇനിയും കെട്ടടങ്ങിയിട്ടില്ല. ജയ് ഹോ റഹ്മാന് അല്ല കംപോസ് ചെയ്തത് എന്ന ആരോപണവുമായി രാം ഗോപാല്‍ വര്‍മ്മ ഈയിടെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്തായാലും ഇളയരാജയെ പരോക്ഷമായി കുത്തുന്ന റഹ്മാന്റെ പോസ്റ്റ് 4.67 ലക്ഷം പേരാണ് കണ്ടത്. അനുകൂലമായും പ്രതികൂലമായും 257 കമന്റുകള്‍ വന്നു. 1900 പേര് റീപോസ്റ്റ് ചെയ്തു.
ഇളയരാജ ഈയിടെ ഗാനങ്ങളുടെ ഉടമസ്ഥാവകാശത്തിന് വേണ്ടി വാദിച്ചതിനെ ദ്രാവിഡ പാര്‍ട്ടികളുടെ സ്വാധീനമുള്ള മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും പരിഹസിക്കുകയായിരുന്നു ചെയ്തത്. വാസ്തവത്തില്‍ തന്റെ ഗാനങ്ങള്‍ക്കുള്ള പകര്‍പ്പാവകാശം വാങ്ങിയ വ്യക്തിയാണ് ഇളയരാജ. അദ്ദേഹം കംപോസ് ചെയ്ത ഗാനങ്ങള്‍ ഉപയോഗിക്കുന്ന ഗായകര്‍, റീ റെക്കോഡ് ചെയ്യുന്നവര്‍ എല്ലാം ഒരു ചെറിയ തുക ഇളയരാജയ്ക്ക് നല്‍കണം. ഈയിടെ രജനീകാന്തിന്റെ കൂലി എന്ന പുതിയ സിനിമയുടെ ടീസറിന് ഇളയരാജയുടെ ‘വാ വാ പക്കം വാ’ എന്ന ഒരു ഗാനം ഉപയോഗിച്ചിരുന്നു. ഇതിനെതിരെ ഇളയരാജ കോടതിയെ സമീപിച്ചതും ദ്രാവിഡ പാര്‍ട്ടികളുടെ സ്വാധീനമുള്ള മാധ്യമങ്ങള്‍ തെറ്റായ നീക്കമായി വ്യാഖ്യാനിക്കുകയാണ്. എന്തായാലും ഇളയരാജ കേസുമായി ശക്തമായി മുന്നോട്ട് പോവുകയാണ്. അതിനിടെ ഇളയരാജയുടെ അഹന്തയാണ് പലയിടത്തും ദ്രാവിഡ പാര്‍ട്ടികളുടെ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: