കാംരൂപ് (അസം): അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ചൊവ്വാഴ്ച ബാര്‍പേട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയ ശേഷം, അസം മുഖ്യമന്ത്രിയും ബിജെപി നേതാവും തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയുടെയും സഖ്യകക്ഷികളുടെയും വിജയത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ബിജെപിക്കും സഖ്യകക്ഷികള്‍ക്കും മികച്ച ഫലം ലഭിക്കുമെന്നും പറഞ്ഞു.
ജനങ്ങള്‍ പുരോഗതിക്കായി വോട്ട് ചെയ്യുമെന്നും കിഴക്കന്‍ ഇന്ത്യയും വടക്കുകിഴക്കും ഈ തെരഞ്ഞെടുപ്പില്‍ ചരിത്രപരമായ പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനിടെ അക്രമങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ല. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും നല്ല ഫലം ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ മേഖലയിലെ പുരോഗതിക്കായി ജനങ്ങള്‍ വോട്ട് ചെയ്യും.
#WATCH | Kamrup: Assam Chief Minister Himanta Biswa Sarma arrives to cast his vote in Barpeta Parliamentary Constituency.
NDA has fielded Asom Gana Parishad (AGP) candidate Phani Bhusan Choudhury against Congress' Deep Bayan.#LokSabhaElections2024 pic.twitter.com/OJFtpeIKdM
— ANI (@ANI) May 7, 2024
ഈ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ ഇന്ത്യയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ചരിത്രപരമായ പങ്ക് വഹിക്കും. പ്രധാനമന്ത്രിയുടെ വന്‍ വിജയം നമ്മള് കാണുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായി വോട്ട് ചെയ്തതിന് അസമിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച മുഖ്യമന്ത്രി, വിശ്വഗുരുവായി മാറുന്ന, അമൃത് കാലത്തില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന ഒരു ഭാരതത്തെ അസമിലെ ജനങ്ങള്‍ പിന്തുണയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: