കൊച്ചി: പനമ്പിള്ളി നഗറില്‍ പ്രസവിച്ചയുടന്‍ യുവതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അപ്പാര്‍ട്മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് റോഡിലേക്കെറിഞ്ഞ ചോരക്കുഞ്ഞിന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു.
മൃതദേഹം വീട്ടുകാര്‍ ഏറ്റുവാങ്ങാത്ത സാഹചര്യത്തില്‍ സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്കിയതും മൃതദേഹം ഏറ്റുവാങ്ങിയതും കൊച്ചി മേയര്‍ എം. അനില്‍കുമാറും പോലീസ് ഉദ്യോഗസ്ഥരുമാണ്.
കോര്പറേഷന് കീഴിലുള്ള പുല്ലേപ്പടിയിലെ ശ്മശാനത്തിലായിരുന്നു സംസ്കാരം. പകല്‍ പതിനൊന്നോടെ എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹമടങ്ങിയ പെട്ടിയുമായെത്തി. മേയര്‍ ഏറ്റുവാങ്ങി. അടച്ച് സീല്‍ ചെയ്ത പെട്ടിക്കുള്ളിലായിരുന്നു മൃതദേഹം.
കുറച്ചുനേരം പോതുദര്‍ശനത്തിന് അവസരം നല്കി. മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ പൂക്കള്‍ വച്ചു, പോലീസുകാരിലൊരാള്‍ കിലുക്കാംപെട്ടിയും. എസിപി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്കി. തുടര്‍ന്ന് പുഷ്പങ്ങള്‍ വിതറിയ കുഴിമാടത്തിലേക്ക് എടുത്തുവച്ചത് പൊതുപ്രവര്ത്തകന് പി. കെ. സാബു… കുഴിമാടത്തിന് മുകളില്‍ മേയറും എസിപിയും ചേര്‍ന്ന് തുളസിത്തൈ നട്ടു. ഏതാനും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
വെള്ളി രാവിലെയായിരുന്നു കേരളത്തെ നടുക്കിയ കൊലപാതകം. ഫഌറ്റില്‍ താമസിക്കുന്ന ഇരുപത്തിമൂന്നുകാരി പ്രസവിച്ച് മൂന്നു മണിക്കൂറിനകം കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: