തിരുവനന്തപുരം: മേയര്‍ – കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍പ്പെട്ട ഡ്രൈവര്‍ യദുവിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്റ് ചെയ്യാനുള്ള നീക്കം തുടങ്ങി. യദു മറ്റ് സ്ഥാപനങ്ങളില്‍ ഡ്രൈവര്‍ തസ്തികയില്‍ ജോലിക്ക് കയറാതിരിക്കാനാണ് ഈ നടപടി.
കെഎസ്ആര്‍ടിസിയില്‍ നിന്ന് യദുവിനെ പിരിച്ചുവിട്ടാല്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് സര്‍വ്വീസ് നടത്തുന്ന റോബിന് ബസില്‍ ജോലി നല്‍കുമെന്ന് ബസ് ഉടമ ഗിരീഷ് പറഞ്ഞു. അതിനാലാണ് അടിയന്തര നീക്കം തുടങ്ങിയത്. കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ജോലിക്കാരനായ യദുവിനെ ജോലിക്ക് വിളിക്കേണ്ടാ എന്നും തീരുമാനം.
സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഡ്രൈവിങ്ങിനി
ടെ ഫോണ്‍ ഉപയോഗിച്ചെന്ന നിയമലംഘനം ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസിക്കും മോട്ടോര്‍ വാഹന വകുപ്പിനും പോലീസ് റിപ്പോര്‍ട്ട് നല്‍കും. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് സസ്പെന്റ് ചെയ്യും. ഇക്കാരണം ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസിയിലും ജോലിക്ക് വിളിക്കില്ല. മൊബൈലില്‍ സംസാരിച്ച് വാഹനമോടിച്ചാല്‍ 2000 മുതല്‍ 5000 രൂപ വരെ പിഴയും ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ ലൈസന്‍സും സസ്പെന്റ് ചെയ്യാം. മേയര്‍ക്കും എംഎല്‍എ സച്ചിന് ദേവിനുമെതിരെ നിരന്തരം പ്രതികരിക്കുന്ന യദുവിനെ എല്ലാ അര്‍ത്ഥത്തിലും തളയ്ക്കാനാണ് സിപി
എമ്മിന്റെയും സര്‍ക്കാരിന്റെയും തീരുമാനം.
യദു നല്ല ഡ്രൈവറാണെന്നും അതിനാല്‍ തന്റെ ബസില്‍ ജോലി നല്‍കുമെന്നും റോബിന് ബസ് ഉടമ ഗിരീഷ് വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയില്‍ 715 രൂപ ദിവസ വേതനത്തില്‍ ജോലിചെയ്തിരുന്ന യദുവിന് അതേ ദൂരത്തിന് ദിവസം 3000 രൂപ ശമ്പളം നല്‍കാമെന്നും റോബിന് ഗിരീഷ് പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരില്‍ നിന്ന് റോബിന് ബസ് ഉടമ ഗിരീഷ് അനുഭവിച്ച മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകളാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. താനനുഭവിച്ച വേദനയും വേട്ടയാടലും ഇനിയൊരാള്‍ക്കും ഉണ്ടാവരുതെന്നാണ് ഗിരീഷ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: