അശോക്നഗര്‍ (മധ്യപ്രദേശ്) : ബിജെപി വനിതാ നേതാവ് ഇമര്‍തി ദേവിയെ അധിക്ഷേപിച്ച മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ജിതു പട്വാരിക്കെതിരെ പോലീസ് വീണ്ടും കേസെടുത്തു. ബിജെപി നേതാവ് ഷീല ജതവ് നല്കിയ പരാതിയിലാണ് നടപടി.
2015ല്‍ ഗ്വാളിയോറിലെ ഡബ്ര നഗരത്തില്‍ വച്ച് ഒരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജിതു പട്വാരിക്കെതിരെ ഇമര്‍തി ദേവി പോലീസില്‍ പരാതി നല്‍കിയിരുന്നു. പട്ടികജാതി, വര്‍ഗ അതിക്രമ വിരുദ്ധ വകുപ്പു പ്രകാരം ഈ പരാതിയില്‍ ജിതു പട്വാരിക്കെതിരെ കേസെടുത്തിയിരുന്നു.
ഈ വിഷയം പരാമര്‍ശിക്കവെ കഴിഞ്ഞ ദിവസം ഇമര്‍തി ദേവിയെ അധിക്ഷേപിച്ച് ജിതു പട്വാരി പ്രസംഗിച്ചു. ഞങ്ങളുടെ നാട്ടില്‍ എല്ലാവര്ക്കും ഇഷ്ടമുള്ള മധുരപലഹാരമാണ് ഇമര്‍തി എന്നാണ് ജിതു പ്രസംഗിച്ചത്. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ഇമര്‍തി 2020ല്‍ ജ്യോതിരാതിദ്യസിന്ധ്യക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണ്. ജിതുവിന്റെ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പരാതികളാണ് പോലീസിനു ലഭിച്ചത്. ഇതില്‍ മൂന്നു പരാതികളില്‍ നേരത്തേ കെസെടുത്തിരുന്നു. പ്രതിഷേധവും പരാതികളും വ്യാപകമായതോടെ ജിതു ഖേദം പ്രകടിപ്പിച്ച് രംഗത്തു വന്നു. ഇമര്‍തി ദേവി മൂന്ന സഹോദരിയെപ്പോലെയോ അമ്മയെപ്പോലെയോ ആണ് തനിക്കെന്നും പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നും ജിതു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: