മലപ്പുറം : നിയന്ത്രണംവിട്ട കാര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു.താനൂര്‍ പുത്തന്‍തെരുവില്‍ ആണ് സംഭവം.
പരിക്കേറ്റവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരൂര്‍ ഭാഗത്ത് നിന്ന് താനൂരിലേക്ക് പോവുകയായിരുന്നു കാര്‍.
മഹീന്ദ്ര ഥാര്‍ കാറാണ് അപകടത്തില്‍ പെട്ടത്. തുണിക്കടയുടെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് കടയ്ക്ക് അകത്തേക്ക് ഇടിച്ച് കയറിയാണ് കാര്‍ നിന്നത്. കടയ്ക്കും സാരമായ നാശനഷ്ടം ഉണ്ടായി. വാഹനത്തിനും കേടുപാടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: