ന്യൂദല്‍ഹി : വിരമിക്കല്‍ അനൂകൂല്യം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും വീഴ്ച്ച വരുത്തിയെന്ന ഹര്‍ജിയില്‍ സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെ വിളിച്ചുവരുത്തി സുപ്രീംകോടതി.ഈ മാസം പതിനേഴിന് ഹാജരാകാനാണ് ജസ്റ്റിസ് ഹിമാ കോഹ്ലി അധ്യക്ഷയായ ബെഞ്ചിന്റെ ഉത്തരവ്.
ഹോമിയോ വകുപ്പില്‍ അധ്യാപികയായി 2010ല്‍ വിരമിച്ച തിരുവനന്തപുരം സ്വദേശിനി വത്സലകുമാരിക്ക് വിരമിക്കല്‍ അനൂകൂല്യം പൂര്‍ണമായി നല്‍കണമെന്ന് കഴിഞ്ഞ ജൂലായിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇത് നടപ്പാക്കിയില്ലെന്നാണ് കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
അഭിഭാഷകന് സനന്ദ് രാമകൃഷ്ണനാണ് ഹര്‍ജിക്കാരിക്കായി ഹാജരായത്. സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ സി.കെ ശശി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: