ഒറ്റപ്പാലം: എംവിഡിയുടെ പരിവാഹൻ സംവിധാനത്തിന്റെ പേരിൽ തട്ടിപ്പ് നടന്നതായി പരാതി. ഗതാഗത നിയമലംഘനത്തിന് പിഴ അടയ്ക്കാനെന്ന വ്യാജേനയാണ് തട്ടിപ്പ് നടന്നത്. പരിവാഹനിൽ നിന്നെന്ന വ്യാജേന എത്തിയ സന്ദേശത്തിൽ ക്ലിക്ക് ചെയ്തതോടെ ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി.
ഒറ്റപ്പാലം 19-ാം മൈലിൽ പത്തൂർ വളപ്പിൽ മണിദാസനാണ് പണം നഷ്ടമായത്. വാട്സ്ആപ്പ് മുഖേനയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. വ്യാജ ലോഗോയും പേരും ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ നമ്പറും ചലാൻ നമ്പറും കാണിച്ച് ഗതാഗത നിയമലംഘനമുണ്ട് എന്ന് കാട്ടിയായിരുന്നു സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: