തരണ്‍ തരണ്‍ (പഞ്ചാബ്): തര്ണ് തരണ്‍ ജില്ലയിലെ വിളവെടുപ്പ് നടക്കുന്ന വയലില്‍ നിന്ന് തകര്‍ന്ന നിലയില്‍ ചൈന നിര്‍മ്മിത ഡ്രോണ്‍ വെള്ളിയാഴ്ച സൈന്യം കണ്ടെടുത്തതായി അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) അറിയിച്ചു.
കഴിഞ്ഞ ദിവസം അതിര്‍ത്തി വേലി ഗേറ്റ് മാനേജ്മെന്റ് ഡ്യൂട്ടിയില്‍ വിന്യസിച്ചിരിക്കുമ്പോഴാണ് ബിഎസ്എഫ് സൈനികര്‍ വിളവെടുപ്പിനായി വേലിക്ക് മുമ്പായി കൃഷിയിടത്തിലേക്ക് നീങ്ങുന്ന ഒരു ട്രാക്ടറിനടിയില്‍ നിന്ന് ശബ്ദം കേട്ടത്. തുടര്‍ന്ന് സൈനികര്‍ വാഹനം നിര്‍ത്തി നടത്തിയ പരിശോധനയിലാണ് ഡ്രോണ്‍ കണ്ടെത്തിയതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ടാര്‍ന്‍ തരണ്‍ ജില്ലയിലെ കാലിയ ഗ്രാമത്തോട് ചേര്‍ന്നുള്ള വിളവെടുപ്പ് വയലിലാണ് സംഭവം നടന്നത്. കണ്ടെത്തിയ ഡ്രോണ്‍ ചൈന നിര്‍മ്മിത ഡിജെഐ മാവിക് 3 ക്ലാസിക് ആണെന്ന് തിരിച്ചറിഞ്ഞു. മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെയാകാം സംഭവമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: