കൊച്ചി: അദ്ധ്യാപക പ്രമോഷന് യുജിസി 2010 ല്‍ പുറത്തിറക്കിയ നിയമാവലി ഈ വര്‍ഷം ഡിസംബര്‍ 31 വരെ പ്രാബല്യത്തിലുണ്ടായിരിക്കുമെന്ന് എബിആര്‍എസ്എം നേതാക്കള്‍ക്ക് യുജിസി ചെയര്മാന് രേഖാമൂലം ഉറപ്പുനല്‍കി.
പിഎച്ച്ഡി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത നിശ്ചിത യോഗ്യത ഉള്ള അദ്ധ്യാപകര്‍ക്കു പ്രമോഷന് അപേക്ഷിക്കുവാന്‍ ഈ വര്‍ഷം ഡിസംബര്‍ വരെ അവസരം ലഭിക്കും. അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് (എബിആര്‍എസ്എം) നേതാക്കള്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയേയും യുജിസി ചെയര്‍മാനേയും സന്ദര്‍ശിച്ച് ഇക്കാര്യം ആവശ്യപ്പെട്ടു. പിഎച്ച്ഡി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതുമൂലം അസോസിയേറ്റ് പ്രൊഫസര്‍ ഉള്‍പ്പെടെയുള്ള പോസ്റ്റിലേക്ക് അപേക്ഷിക്കാന്‍ ബുദ്ധിമുട്ടിയിരുന്ന അനേകം അദ്ധ്യാപകര്‍ക്കാണ് ആശ്വാസം ലഭിച്ചിരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. സി.പി. സതീഷ്, ജന. സെക്രട്ടറി ഡോ. സുധിഷ് കുമാര്‍ കെ., മീഡിയാ സെല്‍ കണ്‍വിനര്‍ ഡോ. പി.പി.
ബിനു തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: