ന്യൂയോര്‍ക്ക് : ആഗോള കമ്പനികളില്‍ പിരിച്ചുവിടലുകള്‍ തുടരുകയാണ്. പുനഃക്രമീകരണം, ചെലവ് കുറയ്‌ക്കല്‍, മുന്‍ഗണനകളിലെ മാറ്റം എന്നിവയാണ് പിരിച്ചുവിടലുകള്‍ക്ക് കാരണമായി പറയുന്നത്. അടുത്തിടെ വിവിധ ടെക് കമ്പനികളില്‍ നിന്നായി 700-ലധികം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. തങ്ങളുടെ ‘കോര്‍’ ഓര്‍ഗനൈസേഷനില്‍ നിന്ന് 200 ഓളം ജീവനക്കാരെ പിരിച്ചുവിട്ടതായി ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്തു.ഗൂഗിള്‍ ഇന്ത്യയിലും മെക്‌സിക്കോയിലും പുനഃസംഘടനയുണ്ടാകുമെന്നും അറിയുന്നു. ജനുവരിയില്‍ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചതുമുതല്‍ ആശങ്ക നിലനില്‍ക്കുകയാണ്.
യുഎസ് ആസ്ഥാനമായുള്ള ഫിറ്റ്‌നസ്, മീഡിയ കമ്പനിയായ പെലോട്ടണ്‍ 400 പേരെ പിരിച്ചുവിടാന്‍ ലക്ഷ്യമിടുന്നതായും സിഇഒ ബാരി മക്കാര്‍ത്തി സ്ഥാനമൊഴിയുന്നതായും പ്രഖ്യാപിച്ചു. വരുമാനത്തിന് അനുസൃതമായി ചെലവ് നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.
2.3 ബില്യണ്‍ ഡോളറിന് പ്രുഡന്‍ഷ്യല്‍ ഏറ്റെടുത്ത ഇന്‍ഷുറന്‍സ് സ്ഥാപനമായ അഷ്വറന്‍സ് ഐക്യു പൂട്ടുന്നതായും റിപ്പോര്‍ട്ടുണ്ട്. 2016-ല്‍ ആരംഭിച്ച അഷ്വറന്‍സ്, 2019മുതല്‍ പ്രുഡന്‍ഷ്യലിന്റെ ഉപസ്ഥാപനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: