തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന് ദേവ് എംഎല്‍എയ്ക്കും എതിരായ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ എല്‍ എച്ച് യദു കോടതിയെ സമീപിക്കും. മജിസ്ട്രേറ്റ് കോടതിയില്‍ ശനിയാഴ്ച ഹര്‍ജി നല്‍കും.
ഏപ്രില്‍ 27 ന് രാത്രി പത്തരയ്ക്ക് കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്ക് പരാതി നല്‍കിയിട്ടും കേസെടുത്തില്ല. അന്വേഷണവും നടത്തിയില്ലെന്ന് യദു പറഞ്ഞിരുന്നു.
യദുവിന്റെ പരാതി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിരുന്നു. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: