ന്യൂദല്‍ഹി: പത്തു രാജ്യങ്ങളില്‍ നിന്നുള്ള പതിനെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ബിജെപിയുടെ ക്ഷണപ്രകാരം ദല്‍ഹിയിലെത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് അറിയുന്നതിനും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം കണ്ടറിയുന്നതിനുമായാണ് അവര്‍ ദല്‍ഹിയിലെത്തിയത്. ബിജെപിയുടെ 43-ാം സ്ഥാപകദിനത്തില്‍ ആരംഭിച്ച ബിജെപിയെ അറിയുക എന്ന ആഗോള വ്യാപന പരിപാടിയുടെ ഭാഗമായാണ് ഈ സന്ദര്‍ശനം.
ബിജെപി ദേശീയ ആസ്ഥാനത്തുവെച്ച് ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുമായി പ്രതിനിധികള്‍ ആശയവിനിമയം നടത്തി. രാജ്യം, പാര്‍ട്ടി എന്ന ക്രമത്തില്‍- ആസ്ട്രേലിയ- ലിബറല്‍ പാര്‍ട്ടി. വിയറ്റ്നാം- കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് വിയറ്റ്നാം. ബംഗ്ലാദേശ്-ബംഗ്ലാദേശ് അവാമി ലീഗ്. ഇസ്രായേല്‍- ലിക്കുഡ് പാര്‍ട്ടി. ഉഗാണ്ട -നാഷണല്‍ റെസിസ്റ്റന്‍സ് മൂവ്മെന്റ്. ടാന്‍സാനിയ- ചാമ ചാ മാപിന്ദുസി. റഷ്യ – യുണൈറ്റഡ് റഷ്യ പാര്‍ട്ടി. ശ്രീലങ്ക – ശ്രീലങ്ക പൊതുജന പെരമുന, യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി. മൗറീഷ്യസ്- മിലിറ്റന്റ് സോഷ്യലിസ്റ്റ് മൂവ്മെന്റ്, മൗറീഷ്യസ് ലേബര്‍ പാര്‍ട്ടി, മൗറീഷ്യന്‍ മിലിറ്റന്റ് മൂവ്മെന്റ്, പാര്‍ട്ടി മൗറീഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റ്. നേപ്പാള്‍ – നേപ്പാളി കോണ്‍ഗ്രസ്, ജനമത് പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂണിഫൈഡ് മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ്), കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്), രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: