ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ആനുകൂല്യങ്ങള്‍ക്കെന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കി. സര്‍വേ എന്ന് പറഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികള്‍ പേര് ചേര്‍ക്കുന്നതിനെതിരെ ലഭിച്ച പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
അഞ്ച് ഘട്ടവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് വിവിധ സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെന്ന വ്യാജേനെ വോട്ടര്‍മാരുടെ പേര് ചേര്‍ക്കുന്നുവെന്ന വിവരം തെരഞ്ഞടുപ്പ് കമ്മീഷന് ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന് പുതിയ ഉത്തരവ് ഇറക്കിയത്.
ഇത് തെരഞ്ഞെടുപ്പ് അഴിമതിയുടെ പരിധിയില്‍ വരുന്നതിനാല്‍ ഇത്തരം നടപടിയുമായി മുന്നോട്ടുപോകരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍വേയുടെ പേരിലും മറ്റും ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്റെ മറവില്‍ പേരുകള്‍ ചേര്‍ക്കുന്ന നടപടികള്‍ ഉടനടി നിര്‍ത്തിവയ്ക്കാനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: