ലഖ്നൗ:അമേഠിയില്‍ സ്മൃതി ഇറാനിയുടെ ശക്തമായ പ്രചാരണത്തിലും പൊതുവേ ബിജെപിയുടെ വന്മുന്നേറ്റത്തിലും ഭയന്ന് പ്രിയങ്ക ഗാന്ധി. അമേഠിയില്‍ നിന്നും വാരണാസിയില്‍ നിന്നും മത്സരിക്കുന്നതില്‍ നിന്നും പ്രിയങ്ക ഗാന്ധി പിന്മാറി.
മാത്രമല്ല, നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 3 വ്യാഴാഴ്ചയാണെന്നിരിക്കെ, ഇതുവരെയും ഈ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമായി കരുതുന്നു. ഒരു കാലത്ത് കോണ്‍ഗ്രസ് കുടുംബത്തിന്റെ കോട്ടയായ രണ്ട് മണ്ഡലങ്ങളിലാണ് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിയാതെ ഗാന്ധി കുടുംബം വിഷമിക്കുന്നത്. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര അമേഠിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പരസ്യപ്രസ്താവന നടത്തിയിട്ടും കോണ്‍ഗ്രസ് ഹൈക്കമാന്റ് അതിന് പച്ചക്കൊടി വീശിയിട്ടില്ല.
എന്തായാലും പ്രിയങ്കയുടെ പിന്മാറ്റം ഉറപ്പായിക്കഴിഞ്ഞു. തോറ്റാല്‍ മുഖം നഷ്ടപ്പെടുമെന്ന ഭീതിയാണ് പ്രിയങ്കയെ മത്സരിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. 2019ല്‍ 55000 വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധി ബിജെപിയുടെ സ്മൃതി ഇറാനി പരാജയപ്പെട്ടത്. അതേ സമയം രാഹുല്‍ ഗാന്ധിയുമായുള്ള അവസാന വട്ട ചര്‍ച്ചകളിലാണ് കോൺഗ്രസെന്ന് പറഞ്ഞുകേള്‍ക്കുന്നു. ചിലപ്പോള്‍ രാഹുല്‍ ഗാന്ധി ഈ രണ്ടിടങ്ങളില്‍ ഒന്നില്‍ മത്സരത്തിനിറങ്ങുമെന്ന് സൂചനയുണ്ട്.
കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അമേഠിയിലോ റായ്ബറേലിയിലോ മത്സരിച്ച് വിജയിച്ചാല്‍ തന്നെയും താൻ വയനാടിനെ കയ്യൊഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായാണ് ഖര്‍ഗെയുടെ സൂചന.
ഒരുപക്ഷേ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സ്ഥരീകരണവും വൈകാതെ തന്നെ വരുമെന്നാണ് പ്രതീക്ഷ. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയാണ് വ്യാഴാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: