ദുബായ് : യുഎഇയില്‍ വീണ്ടും കനത്ത മഴയും കാറ്റും മിന്നലും, ജനജീവിതം ദുരിതത്തില്‍. ഒന്നിലധികം വിമാനങ്ങള്‍ റദ്ദാക്കി. ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ നിര്‍ത്തി. ചില റോഡുകള്‍ അടച്ചു. പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി.
സുരക്ഷ കണക്കിലെടുത്ത് വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ളാസുകള്‍ നടത്തിയാല്‍ മതിയെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ക്കുകളും ബീച്ചുകളും താല്‍ക്കാലികമായി അടച്ചു. അര്‍ദ്ധരാത്രിയോടെയാണ് കനത്ത മഴ ആരംഭിച്ചത്. ദുബായിലും മറ്റും പുലര്‍ച്ചെ ശക്തമായ ഇടിമിന്നലുണ്ടായി. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുന്നതിനാല്‍ അടിയന്തര ദുരന്ത നിവാരണ സേനയോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. ദുബായ് പോലീസും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയും നിരന്തരം കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: