ന്യൂദൽഹി: തലസ്ഥാനത്തെ 200 ഓളം സ്കൂളുകൾക്ക് ലഭിച്ച ബോംബ് വ്യാജ ഇമെയിലുകളുടെ ഉദ്ദേശ്യം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ച് പൊതു സമാധാനം തകർക്കുക ആയിരുന്നുവെന്ന് ദൽഹി പോലീസ് പ്രത്യേക സെൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ 5.47 മുതൽ ഉച്ചയ്ക്ക് 2.13 വരെ വിവിധ സ്കൂളുകളിലേക്കായി 125 ബോംബ് ഭീഷണി കോളുകളെങ്കിലും ലഭിച്ചതായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കോളുകൾ ലഭിച്ചതിനെത്തുടർന്ന് പിസിആർ വാഹനങ്ങൾ സ്കൂളുകളിലേക്ക് കുതിച്ചതായും ജില്ലാ പോലീസ്, ബിഡിഎസ്, മാക്, സ്പെഷ്യൽ സെൽ, ക്രൈം കൺട്രോൾ റൂം, ഡിഡിഎംഎ, എൻഡിആർഎഫ്, ഫയർ ക്യാറ്റ്സ് തുടങ്ങി നിരവധി ഏജൻസികൾക്കും മുന്നറിയിപ്പ് നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: