ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) തലവനുമായ കെ ചന്ദ്രശേഖര്‍ റാവുവിനെ 48 മണിക്കൂര്‍ പ്രചാരണത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വിലക്കി.
കോണ്‍ഗ്രസിന് എതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ഏപ്രില്‍ ആറിനാണ് കെസിആറിന് എതിരെ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജി നിരഞ്ജന് പരാതി നല്‍കിയത്.
വിലക്ക് ഏര്‍പ്പെടുത്തിയെന്ന് റാവുവിന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്കി. നടപടിക്ക് കാരണമായ പ്രസംഗത്തിനെതിരെ കെസിആറിന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കമ്മീഷന് അറിയിച്ചു. മെയ് 13നാണ് തെലങ്കാന വോട്ടെടുപ്പ്.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 പ്രകാരമുള്ള മറ്റെല്ലാ അധികാരങ്ങളും ഉപയോഗിച്ച് ബിആര്‍എസ്, പ്രസിഡന്റ് കെ. ചന്ദ്രശേഖര്‍ റാവുവിനെ പൊതുയോഗങ്ങള്‍, പൊതു ജാഥകള്‍, പൊതു റാലികള്‍, ഷോകള്‍, അഭിമുഖങ്ങള്‍ എന്നിവ നടത്തുന്നതില്‍ നിന്ന് വിലക്കുന്നു. 2024 മെയ് 1ന് രാത്രി 8:00 മണി മുതല്‍ 48 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ (ഇലക്ട്രോണിക്, പ്രിന്റ്, സോഷ്യല്‍ മീഡിയ) മുതലായവയിലെ പരസ്യമായ പ്രസ്താവനകള്‍ എന്നിവ ഒന്നും പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: