ന്യൂദൽഹി: ബുധനാഴ്ച രാവിലെ രാജ്യ തലസ്ഥാനത്തെ അഞ്ച് സ്കൂളുകളിൽ ബോംബ് ഭീഷണി. ഇതിനെത്തുടർന്ന് ദേശീയ തലസ്ഥാനത്തെ സ്കൂളുകളിൽ പരിഭ്രാന്തി പടർന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മയൂർ വിഹാറിലെ മദർ മേരി സ്കൂൾ, ദ്വാരകയിലെ ദൽഹി പബ്ലിക് സ്കൂൾ, ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ, വസന്ത്കുഞ്ചിലെ ദൽഹി പബ്ലിക് സ്കൂൾ, സാകേതിലെ അമിറ്റി സ്കൂൾ എന്നിവയ്ക്ക് ബോംബ് ഭീഷണിയുണ്ടെന്ന് അവർ പറഞ്ഞു.
ഇമെയിലുകളെക്കുറിച്ച് ലോക്കൽ പോലീസിനെ അറിയിച്ചതിനെത്തുടർന്ന് അഞ്ച് സ്കൂളുകളും ഒഴിപ്പിച്ചതായും അവർ കൂട്ടിച്ചേർത്തു.
ബോംബ് ഡിറ്റക്ഷൻ ടീം, ബോംബ് നിർവീര്യമാക്കൽ സ്ക്വാഡ്, ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ എന്നിവരെ സ്കൂളിലെത്തിച്ചിട്ടുണ്ടെന്നും തിരച്ചിൽ നടക്കുന്നുണ്ടെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കൂടുതൽ സ്കൂളുകൾക്ക് സമാനമായ ഭീഷണി മെയിൽ ലഭിച്ചതായി പറയപ്പെടുന്നു. ഇതിന് പിന്നിൽ ഒരാളാണെന്ന് സംശയിക്കുന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ദൽഹി പോലീസ് സ്പെഷ്യൽ സെൽ ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: