ലഖ്നൗ: മറ്റൊരു ജിഹാദ് കൂടി രംഗപ്രവേശം ചെയ്തിരിക്കുകയാണ്- വോട്ട് ജിഹാദ്. നിര്‍വ്വികാരമായി, രഹസ്യമായി, നിശ്ശബ്ദമായി ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ഒറ്റക്കെട്ടായി വോട്ട് ചെയ്യലാണ് വോട്ട് ജിഹാദെന്ന് സമാജ് വാദി പാര്‍ട്ടി മറിയ ആലം ഖാന്. കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദിന്റെ മരുമകളായ മറിയ ആലം ഖാന്, സല്മാന് ഖുര്‍ഷിദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസംഗിക്കവേയാണ് വോട്ട് ജിഹാദിലൂടെ ബിജെപി സ്ഥാനാര്‍ത്ഥികളെ തോല്പിച്ച് സംഘി സര്‍ക്കാരിനെ താഴെ വീഴ്ത്താന്‍ മുസ്ലിങ്ങളോട് ആഹ്വാനം ചെയ്തത്. .
വോട്ട് ജിഹാദിനെക്കുറിച്ച് ടി.ജി. മോഹന്‍ദാസ് പങ്കുവെച്ച പോസ്റ്റ്:
മറിയം ആലം ഖാൻ (സൽമാൻ ഖുർഷിദിന്റെ അനന്തിരവൾ) സമാജ്വാദി പാർട്ടിക്ക് വേണ്ടി വോട്ട് ജിഹാദ് വേണമെന്ന് ആവശ്യപ്പെടുന്നു!
വോട്ട് ജിഹാദ് – കൊള്ളാം അല്ലേ?
— TG Mohandas (@mohandastg) April 30, 2024
മറിയ ആലം നടത്തിയ ഈ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ഇന്നത്തെ ഇന്ത്യയുടെ സാഹചര്യത്തില്‍ വോട്ട് ജിഹാദ് അത്യാവശ്യമാണെന്നായിരുന്നു മറിയ ആലം പറഞ്ഞത്. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേയാണ് മറിയ ആലം വോട്ട് ജിഹാദിനെപ്പറ്റി പ്രസംഗിച്ചത്.
“ബുദ്ധിയോടെ എല്ലാവരും വോട്ട് ജിഹാദ് ചെയ്യണം. നിര്‍വ്വികാരതയോടെ, നിശ്ശബ്ദമായി ബുദ്ധിപൂര്‍വ്വം വേണം അത് ചെയ്യാന്‍. ഈ സംഘി സര്‍ക്കാരിനെ കെട്ട് കെട്ടിക്കാന്‍ വോട്ട് ജിഹാദിലൂടെയേ കഴിയൂ.”- മറിയ ആലം പറഞ്ഞു.
സല്മാന് ഖുര്‍ഷിദിനെപ്പോലെ സീനിയര്‍ ആയ കോണ്‍ഗ്രസ് നേതാവ് അധ്യക്ഷത വഹിച്ച വേദിയിലായിരുന്നു മരുമകളായ മറിയ ആലത്തിന്റെ ഈ വോട്ട് ജിഹാദ് പ്രയോഗം ഉണ്ടായത്. താന്‍ ഇതുപോലുള്ള വാക്കുകള്‍ ഉപയോഗിക്കാറില്ലെന്നും അതെല്ലാം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുമെന്നുമാണ് സല്മാന് ഖുര്‍ഷിദ് പ്രതികരിച്ചത്.
“സല്മാന് ഖുര്‍ഷിദിന്റെ അകന്ന ബന്ധുകുടുംബം പോലും മതമൗലികവാദികളായി മാറിയെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. മുസ്ലിമല്ലാത്ത സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്ന മുസ്ലിങ്ങളെ പരിഹസിക്കുന്ന സംസ്കാരം ഇസ്ലാമിക സാമ്രാജ്യസ്ഥാനപത്തിലേക്കേ നയിക്കൂ. കോണ്‍ഗ്രസ് മതേതരവാദികളെന്നാണ് വിശേഷിക്കപ്പെടുന്നത്. പക്ഷെ സല്മാന് ഖുര്‍ഷിദിന്റെ ബന്ധുക്കള്‍ മുഴുവന്‍ ഇത്രത്തോളം മതമൗലികവാദികളായിക്കഴിഞ്ഞെങ്കില് സാധാരണ മുസ്ലിങ്ങളുടെ നില എന്താകും? സല്മാന് ഖുര്‍ഷിദും ഇതില്‍ നിന്നും വ്യത്യസ്തനല്ല. അദ്ദേഹം തന്റെ മതഭ്രാന്ത് ആലങ്കാരിക പ്രസംഗിച്ച് ഉള്ളില്‍ ഒളിപ്പിച്ച് വെയ്ക്കുന്നുവെന്ന് മാത്രം. “- അമിത് മാളവ്യ പറഞ്ഞു.
മുസ്ലിങ്ങളെ കോളനികളില്‍ നിന്നും രക്ഷപ്പെടുത്തണമെങ്കില്‍, മുസ്ലിങ്ങളെ മുസ്ലിം നേതാക്കളില്‍ നിന്നും രക്ഷിയ്ക്കേണ്ടതുണ്ടെന്നും അമിത് മാളവ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: