പെന്‍സില്‍വേനിയ: അമേരിക്കയില്‍ ഫിലാഡെല്‍ഫിയ ആസ്ഥാനമായ റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക് പൂട്ടി. 50,000 കോടി രൂപ വായ്പയും 33,300 കോടി രൂപയുടെ നിക്ഷേപവും കൈകാര്യം ചെയ്തിരുന്ന ബാങ്കാണ് തകര്‍ന്നത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്കുകള്‍ പൊളിയുന്നത് അമേരിക്കയില്‍ അസാധാരണമല്ല. കഴിഞ്ഞവര്‍ഷം അയോവ ആസ്ഥാനമായുള്ള സിറ്റിസണ്‍സ് ബാങ്ക് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഹാര്‍ട്ട്ലാന്‍ഡ് ട്രൈ-സ്റ്റേറ്റ് ബാങ്ക്, സിഗ്നേചര്‍ ബാങ്ക്, സിലിക്കണ്‍വാലി ബാങ്ക്, ഫസ്റ്റ് സിറ്റിസണ്‍സ് ബാങ്ക് എന്നിവയും മുന്‍ വര്‍ഷങ്ങളില്‍ പ്രവര്‍ത്തനം നിറുത്തിയവയില് പെടും. കനത്ത പലിശനിരക്കു മൂലം ഇടപാടുകാര്‍ അകന്നുനില്ക്കുന്നതും റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തകര്‍ച്ചയുമാണ് പ്രാദേശിക ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നത് .
റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിന്റെ ബിസിനസ് പെന്‍സില്‍വേനിയയിലെ ഫുള്‍ട്ടണ്‍ ബാങ്ക് ഏറ്റെടുക്കും. റിപ്പബ്ലിക് ബാങ്കിന്റെ 32 ബ്രാഞ്ചുകളും ഇനി ഫുള്‍ട്ടണ്‍ ബാങ്കിന്റെ ശാഖകളായും മാറും. ബാങ്ക് പൂട്ടുന്നത് മൂലം നിക്ഷേപകര്‍ക്ക് ഇന്‍ഷ്വറന്‍സ് ഇനത്തില്‍ ഡെപ്പോസിറ്റ് ഇന്‍ഷ്വറന്‍സ് ഫണ്ടില്‍ നിന്ന് 5,600 കോടി രൂപ നല്‍കേണ്ടി വരുമെന്നാണ് റഗുലേറ്റര്മാര് വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: